തലമുടി കൊഴിയുന്നതും മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതും നമ്മളില്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ആരോഗ്യമുള്ള തലമുടിയ്ക്കായി ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വിറ്റാമിനുകള്‍ കുറയുന്നത് മുടിയുടെ കരുത്ത് നഷ്ടപ്പെടുന്നതിന് കാരണമാകും. തലമുടിയുടെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങള്‍ കഴിക്കാം.

To advertise here,

വിറ്റാമിന്‍ എ,സി,ഇ എന്നിവയുടെ സ്രോതസായ പപ്പായ ഡയറ്റിലുള്‍പ്പെടുത്തണം. ഇത് ആന്റി ആക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. താരന്‍ വരാതെ തടയുകയും ചെയ്യും.

വിറ്റാമിനുകളുടെ കലവറയായ ചീര തലമുടിയുടെ ആരോഗ്യം സംരംക്ഷിക്കും, വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

വിറ്റാമിന്‍ എയുടെ  മികച്ച സ്രോതസാണ് ക്യാരറ്റ്. ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും മുടിയ്ക്ക് കരുത്ത് നല്‍കുകയും ചെയ്യും. തക്കാളി കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. തക്കാളിയിലും വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്.

തലമുടിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങളില്‍ പ്രധാനമാണ് ബീറ്റ്‌റൂട്ട്. വിറ്റാമിന്‍ എ, ബി 6, സി നാരുകള്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്, മാംഗനീസ് തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തലമുടി ആരോഗ്യത്തോടെ വളരാന്‍  ബീറ്റ്‌റൂട്ട് സഹായിക്കും.

വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഗ്രീന്‍ ബീന്‍സും തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മധുരക്കിഴങ്ങ് തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.