
മഴക്കാലമെത്തുന്നതോടെ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് രൂക്ഷമായ മുടികൊഴിച്ചില്‍. മുടിയില്‍ വെള്ളം തങ്ങിനിന്ന് താരനും മറ്റ് പ്രശ്‌നങ്ങളും മഴക്കാലത്ത് അധികമാകാറുണ്ട്. കൂടാതെ, തലയോട്ടിയിലെ ചര്‍മം മഴക്കാലത്ത് പെട്ടെന്ന് വരണ്ട് പോവുകയും ചെയ്യും. മഴക്കാലത്ത് മുടികൊഴിച്ചില്‍ തടയുന്നതിനും മുടി ആരോഗ്യത്തോടെ വളരുന്നതിനും സഹായിക്കുന്ന ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുകയാണ് സെലബ്രിറ്റി ന്യൂട്രീഷനിസ്റ്റായ റുജുത ദിവേകര്‍.
ഉലുവ
ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിക്കുന്നതും എണ്ണയ്‌ക്കൊപ്പം ചേര്‍ത്ത് തലയില്‍ തേക്കുന്നതും മുടികൊഴിച്ചില്‍ കുറയ്ക്കും. ചൂടുള്ള വെളിച്ചെണ്ണയില്‍ കുറച്ച് ഉലുവ ഇട്ട് വെച്ച് തണുത്തശേഷം തലയില്‍ തേച്ച് പിടിപ്പിക്കുക. ഒരു രാത്രി മുഴുവനും ഇത് തലയിൽ പുരട്ടിവയ്ക്കുക. രാവിലെ കഴുകി കളയാം.
ഖിച്ചഡിക്കൊപ്പവും മറ്റ് കറികള്‍ക്കൊപ്പവും ചേര്‍ത്ത് കഴിക്കാം. മത്തങ്ങ പോലുള്ള പച്ചക്കറികള്‍ കറി വയ്ക്കുമ്പോള്‍ ഉലുവ ചേര്‍ത്ത് കഴിക്കാം. പി.സി.ഒ.ഡി.യുമായി ബന്ധപ്പെട്ട തലമുടി കൊഴിച്ചിലിനും ഉലുവ മികച്ച മാര്‍ഗമാണ്.
ആശാളി വിത്ത്(അലിവ് സീഡ്)
സ്വല്‍പം ആശാളി വിത്തെടുത്ത് വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇത് രാത്രിയില്‍ പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കും. തേങ്ങയ്ക്കും നെയ്യിനുമൊപ്പം ആശാളിയും ചേര്‍ത്ത് ലഡു രൂപത്തിലാക്കി കഴിക്കുന്നത് തലമുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കും. കീമോതെറാപ്പി കഴിഞ്ഞവര്‍ക്ക് മുടികൊഴിച്ചില്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കും.
ജാതിക്ക
ആശാളി വിത്തിനൊപ്പം രാത്രിയില്‍ പാലില്‍ ഒരു നുള്ള് ജാതിക്കാ പൊടി ചേര്‍ത്ത് കഴിക്കാം. ജാതിക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി6, ഫോളിക് ആസിഡ്, മഗ്നീഷ്യം എന്നിവ മുടി കൊഴിച്ചില്‍ തടയുന്നു.
ഇത് കൂടാതെ നെയ്യ്, മഞ്ഞള്‍, തൈര് എന്നിവ കഴിക്കുന്നതും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും തലമുടി നല്ല ആരോഗ്യത്തോടെ വളരുന്നതിന് സഹായിക്കുകയും ചെയ്യും.
(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടേണ്ടതാണ്)
Content Highlights: hair fall during monsoon, tips for h air fall, food, foods to reduce hair fall
Published: 23 Aug 2022, 01:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented