ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധാലുവായ ബോളിവുഡ് നടിമാരില്‍ ഒരാളാണ് അലായ. താന്‍ പിന്തുടരുന്ന ഹെല്‍ത്ത് ടിപ്‌സുകള്‍ സോഷ്യല്‍മീഡിയയിലൂടെ അവര്‍ ആരാധകര്‍ക്കായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. കൃത്രിമ സൗന്ദര്യവര്‍ധക വസ്തുക്കളും മറ്റും ഒഴിവാക്കി പ്രകൃതിദത്ത ഉത്പന്നങ്ങള്‍കൊണ്ട് തയ്യാര്‍ ചെയ്ത് എടുക്കുന്ന ഫെയ്‌സ്പാക്കുകളും പാനീയങ്ങളുമാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറ്. മഞ്ഞള്‍ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കുന്ന ഫെയ്‌സ്പാക്കും പാനീയവും ആരാധകരെ പരിചയപ്പെടുത്തിയിരിക്കുകയാണ് അലായ.

To advertise here,

ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് മഞ്ഞള്‍. ശരീരത്തിന് ആവശ്യമായ ഒട്ടേറെ പോഷകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്നു. സോഡിയം, പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ B6, വിറ്റാമിന്‍ ഡി, അയണ്‍ എന്നിവയെല്ലാം മഞ്ഞളില്‍ അടങ്ങിയിരിക്കുന്നു. സൗന്ദര്യസംരക്ഷണത്തിലും മഞ്ഞളിന് പ്രധാന്യമുണ്ട്. മഞ്ഞള്‍ പ്രധാന ചേരുവകയായ ഹല്‍ദി ഫെയ്‌സ്പാക്കും ഹല്‍ദി മില്‍ക്കും തയ്യാറാക്കുന്നത് എങ്ങിനെയെന്ന് വിവരിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ അലായ. 

മഞ്ഞള്‍, തേന്‍, പാല്‍, കടലമാവ് എന്നിവ ചേര്‍ത്ത് ഫെയ്‌സ്പാക്ക് തയ്യാറാക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. പാല്‍ തിളപ്പിച്ചശേഷം അതിലേക്ക് മഞ്ഞള്‍പ്പൊടി, കറുവാപ്പട്ട, ഇഞ്ചി, തേന്‍ എന്നിവ ചേര്‍ത്താണ് ഹല്‍ദി മില്‍ക്ക് തയ്യാറാക്കുന്നത്. മുഖത്ത് ഹല്‍ദി ഫെയ്‌സ്പാക്ക് ഇട്ട് വീടിന്റെ ബാല്‍ക്കണിയില്‍ ഇരുന്ന് ഹല്‍ദി മില്‍ക്ക് കുടിക്കുന്ന അലായയെ വീഡിയോയില്‍ കാണാം. ഹല്‍ദി ഫെയ്‌സ്പാക്കും ഹല്‍ദി മില്‍ക്കും തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അലായ വിവരിച്ചിട്ടുണ്ട്.

Content highlights: facepack and milk prepared with turmeric, bollywood actress alaya f, instagram video