
മോഹന്‍ലാലിന്റെ കൊച്ചിയിലെ പുതിയ വീട്ടില്‍ അതിഥിയായെത്തിയതിന്റെ വിശേഷങ്ങള്‍ പങ്കിട്ടിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള. ഭക്ഷണത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ഏറെ താത്പര്യത്തോടെ, വാതോരാതെ മോഹന്‍ലാല്‍ സംസാരിച്ചുവെന്ന് സുരേഷ് പിള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
മണിച്ചിത്രത്താഴ് സിനിമയില്‍ നാഗവല്ലി സണ്ണിക്ക് അല്ലിയുടെ ആഭരണങ്ങളെക്കുറിച്ച് വിവരിച്ച് നല്‍കുന്ന അതേ ഭാവത്തോടെയാണ് മോഹന്‍ലാല്‍ തന്റെ അടുക്കളയിലെ റാഷണല്‍ കോംബി ഓവന്‍, തെര്‍മോമിക്‌സ്, ജാപ്പനീസ് റ്റെപൻയാക്കി എന്നിവ തന്നെ പരിചയപ്പെടുത്തി തന്നതെന്ന് സുരേഷ് പിള്ള കുറിക്കുന്നു.
അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം...
An evening with one and only @mohanlal ??ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാന്‍ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകള്‍... നാഗവല്ലി സണ്ണിക്ക് ആഭരണങ്ങള്‍ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki grill എന്നിവ എനിക്ക് കാണിച്ച് തന്നത്... ലാലേട്ടന്‍ അഭിനേതാവായിരുന്നില്ലങ്കില്‍ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകള്‍ കേള്‍ക്കുബോള്‍ എനിക്ക് തോന്നി.. ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീന്‍ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു. Thank you Laletta for the amazing evening
Content Highlights: chef suresh pilla visits mohanlals new house, food, international chef day, chef suresh pilla
Published: 20 Oct 2022, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented