byഅഫ്സാന ബായി
Last Updated: 24 Oct 2025, 12:11 pm IST

ചോറിനൊപ്പം പപ്പായ മുട്ട തോരനും ചെമ്മീൻ പുളി രസവും
പപ്പായും ചെമ്മീനും കൊണ്ടാണ് ഇന്നത്തെ ലഞ്ച് ബോക്സ് പരീക്ഷണം. പപ്പായ-മുട്ട അവിയലും ചെമ്മീൻ പുളിരസവും തയ്യാറാക്കി നോക്കിയാലോ?!
To advertise here,
പപ്പായ - മുട്ട അവിയൽ
- പച്ച പപ്പായ - 1 ഇടത്തരം
- പുഴുങ്ങിയ കോഴിമുട്ട - 4 എണ്ണം
- തേങ്ങ ചിരകിയത് - 1 കപ്പ്
- ചുവന്നുള്ളി - 4-5 എണ്ണം
- വെളുത്തുള്ളി - 3 അല്ലി
- പച്ചമുളക് - 2 എണ്ണം
- വറ്റൽമുളക് - 2 എണ്ണം
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- ജീരകം - 1/4 ടീസ്പൂൺ
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
- കറിവേപ്പില - 2 തണ്ട്
- ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
- പപ്പായ തൊലി കളഞ്ഞ് ഇടത്തരം വലിപ്പത്തിൽ നീളത്തിൽ കഷ്ണങ്ങളാക്കി മുറിച്ച് ഉപ്പും അല്പം വെള്ളവും ചേർത്ത് വേവിക്കുക.
- തേങ്ങ ചിരകിയത്, ഉള്ളി, വെളുത്തുള്ളി, വറ്റൽമുളക്, പച്ചമുളക്, ജീരകം, മഞ്ഞൾപ്പൊടി എന്നിവ വെള്ളം ചേർക്കാതെ അരച്ച് വെക്കുക (ഒരുപാട് അരഞ്ഞു പോകരുത്)
- പപ്പായ വെന്ത് വരുമ്പോൾ തേങ്ങ കൂട്ട് ചേർത്ത് യോജിപ്പിച്ച് ചെറുതീയിൽ അടച്ച് വച്ച് പാകം ചെയ്യുക.
- പച്ചമണം മാറി വരുമ്പോൾ പുഴുങ്ങിയ മുട്ട നാലായി മുറിച്ച് ചേർക്കുക. കറിവേപ്പില കൂടെ ചേർത്ത് കൊടുക്കാം.
- വീണ്ടും അൽപസമയം ചെറുതീയിൽ അടച്ച് വച്ച് പാകം ചെയ്യുക.
- ശേഷം മേലെ വെളിച്ചെണ്ണ തൂകി അടുപ്പിൽ നിന്നും മാറ്റാം.
ചെമ്മീൻപുളി രസം
- ചെമ്മീൻ പുളി - 8-10 എണ്ണം
- വെളുത്തുള്ളി - 7-8 അല്ലി
- പച്ചമുളക് - 1-2 എണ്ണം
- വാളൻപുളി - 1 ചെറുനാരങ്ങ വലിപ്പത്തിൽ
- കുരുമുളക് - 2 ടീസ്പൂൺ
- ജീരകം - 1/2 ടീസ്പൂൺ
- ഉലുവ - 1/4 ടീസ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- മുളക്പൊടി - 2 ടീസ്പൂൺ
- കായപ്പൊടി - 2 ടീസ്പൂൺ
- മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
- കറിവേപ്പില - 2 തണ്ട്
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
- ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
- ഒരു ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കടുക്, ഉലുവ ചേർത്ത് മൂപ്പിക്കുക
- അതിലേക്ക് വെളുത്തുള്ളി, ജീരകം, കുരുമുളക് എന്നിവ ചതച്ചത് ചേർത്ത് വഴറ്റുക.
- കറിവേപ്പില, പച്ചമുളക്, വറ്റൽമുളക് എന്നിവ കൂടെ ചേർത്ത് കൊടുക്കുക.
- മൂത്ത് വരുമ്പോൾ മുറിച്ച് വച്ച ചെമ്മീൻപുളി ചേർത്ത് 2 മിനുട്ട് വഴറ്റുക.
- അതിലേക്ക് മഞ്ഞൾപ്പൊടി, മുളക്പൊടി, കായപ്പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക.
- പുളി പിഴിഞ്ഞതും പാകത്തിന് ഉപ്പും വെള്ളവും കൂടെ ചേർത്ത് കൊടുക്കാം.
- തിളച്ചു വരുമ്പോൾ മല്ലിയില അരിഞ്ഞത് ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം.
ചോറിനൊപ്പം വിളമ്പാം.
Content Highlights: Papaya and Shrimp Delights: A Flavorful Lunchbox Combination
Published: 24 Oct 2025, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented