
മീൻ ചുവന്നുള്ളി പെരളൻ, ലൂബിക്ക (ചുവന്ന നെല്ലിക്ക) ഒഴിച്ചുകറി
ലൂബിക്കയാണ് ഇന്ന് ലഞ്ച് ബോക്സിലെ താരം. നിറയെ ചുവന്നുള്ളി ചേർത്തുണ്ടാക്കുന്ന മീൻ ചുവന്നുള്ളി പെരളനും ലൂബിക്ക (ചുവന്ന നെല്ലിക്ക) ഒഴിച്ചുകറിയും തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
മീൻ ചുവന്നുള്ളി പെരളൻ (വറ്റ മീനാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്)
- മീൻ കഷണങ്ങൾ - 300 ഗ്രാം
- ചുവന്നുള്ളി - 250 ഗ്രാം
- ഇഞ്ചി അരിഞ്ഞത് - 1/2 ടേബിൾസ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
- പച്ചമുളക് - 1-2 എണ്ണം
- മുളക്പൊടി - 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- കുരുമുളകുപൊടി - 1/2 ടീസ്പൂൺ
- ഉലുവപ്പൊടി - ഒരു നുള്ള്
- പെരുംജീരകം - 1 ടീസ്പൂൺ
- വാളൻപുളി പിഴിഞ്ഞ വെള്ളം - 1/4 കപ്പ്
- കറിവേപ്പില - 2 തണ്ട്
- വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
- ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
അല്പം മുളക്പൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, ഉപ്പ് എന്നിവ പുരട്ടി മീൻ കഷണങ്ങൾ എണ്ണയിൽ വറുത്ത് (shallow fry) മാറ്റി വെക്കുക.
അതേ എണ്ണയിൽ പെരുംജീരകം മൂപ്പിച്ച് അതിലേക്ക് കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്, നീളത്തിൽ അരിഞ്ഞ പച്ചമുളക്, ചുവന്നുള്ളി എന്നിവ വഴറ്റുക. ചുവന്നു വരുമ്പോൾ ബാക്കിയുള്ള മുളക്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് മൂപ്പിക്കുക.
പുളി പിഴിഞ്ഞ വെള്ളം കൂടെ ചേർത്ത് യോജിപ്പിച്ച ശേഷം വറുത്ത മീൻ കഷണങ്ങൾ ചേർത്ത് കൊടുക്കാം.
മസാല പെരണ്ട് മീൻ കഷണങ്ങളിൽ പൊതിഞ്ഞു വരും വരെ ചെറുതീയിൽ പാകം ചെയ്യുക. ചൂടോടെ വിളമ്പാം.
ലൂബിക്ക (ചുവന്ന നെല്ലിക്ക) ഒഴിച്ചുകറി
- ലൂബിക്ക - 10-15 എണ്ണം
- തേങ്ങ ചിരകിയത് - 1 കപ്പ്
- ചുവന്നുള്ളി - 5-6 എണ്ണം
- പച്ചമുളക് - 2 എണ്ണം
- വെളുത്തുള്ളി - 3-4 അല്ലി
- വറ്റൽമുളക് - 2 എണ്ണം
- മുളക്പൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- ജീരകം - 1/4 ടീസ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
- കറിവേപ്പില - 2 തണ്ട്
- വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
- ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
- തേങ്ങ ചിരകിയത്, മുളക്പൊടി, മഞ്ഞൾപ്പൊടി, ജീരകം എന്നിവ അല്പം വെള്ളം ചേർത്ത് നന്നായി അരച്ചു വെക്കുക.
- ഒരു ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക.
- അതിലേക്ക് വറ്റൽമുളക്, കറിവേപ്പില ചേർത്ത് മൂപ്പിക്കുക.
- അരിഞ്ഞ വെളുത്തുള്ളി, പച്ചമുളക്, ചുവന്നുള്ളി എന്നിവ കൂടെ ചേർത്ത് ഒരു മിനുട്ട് വഴറ്റുക. അതിലേക്ക് രണ്ടായി മുറിച്ച ലൂബിക്ക ചേർത്ത് വഴറ്റുക.
- വെന്ത് തുടങ്ങുമ്പോൾ അരച്ച് വച്ച തേങ്ങാകൂട്ട് ചേർത്ത് കൊടുക്കുക.
- ചെറുതീയിൽ വഴറ്റി, പച്ചമണം മാറി വരുമ്പോൾ പാകത്തിന് വെള്ളം, ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക.
- തിളച്ചു വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.
- ചോറിനൊപ്പം വിളമ്പാം.
Content Highlights: Master delicious Fish Fry with Shallots & tangy Red Gooseberry Curry. Quick, flavorful Kerala recipes for your lunchbox.
Published: 21 Nov 2025, 12:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented