ക്ഷണം കൊടുക്കാൻ ചെന്ന ഒരു യുവാവിനേയും കുട്ടിയേയും ആന ആക്രമിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവം നടന്നത്  മലപ്പുറത്താണെന്നും കോഴിക്കോട്ടാണെന്നും  പ്രചരിക്കുന്നുണ്ട്. 25 സെക്കൻഡാണ് വീഡിയോയുടെ ദൈർഘ്യം.

To advertise here,

ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ്:
 

വാട്‌സാപ്പിൽ ലഭിച്ച സന്ദേശം (സ്‌ക്രീൻഷോട്ട്):

placeholder
പ്രസ്തുത സംഭവം എന്ന്, എവിടെ വെച്ച് നടന്നു? വാസ്തവം പരിശോധിക്കാം.

അന്വേഷണം

ഭക്ഷണം നൽകാൻ തൊട്ടടുത്ത് ചെന്ന കുട്ടിയെ ആന തുമ്പിക്കൈയിൽ ചുറ്റിയെടുക്കാൻ ശ്രമിച്ചു. എന്നാൽ, കൂടെയുണ്ടായിരുന്നയാൾ പെട്ടെന്ന് കുട്ടിയെ വലിച്ചെടുത്ത് ആനയുടെ അടുത്തുനിന്ന് ഓടി രക്ഷപ്പെടുന്നതാണ് ദൃശ്യത്തിലുള്ളത്.

പ്രചരിക്കുന്ന വീഡിയോയെ അധികരിച്ച് നടത്തിയ അന്വേഷണത്തിൽ, നിരവധി പേർ ഇത് പങ്കുവെച്ചതായി കണ്ടെത്തി. കുട്ടിയെ രക്ഷപ്പെടുത്തിയ വ്യക്തിയുടെ ആത്മധൈര്യത്തെ പ്രശംസിച്ചും നടന്ന സംഭവത്തെ വിമർശിച്ചുമാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മലയാളത്തിലെ ചില മാധ്യമങ്ങളും ഈ ദൃശ്യങ്ങൾ വാർത്തയായി നൽകിയിട്ടുണ്ട്. 

സംഭവത്തിന്റെ വാസ്തവം അറിയാൻ മാതൃഭൂമിയുടെ മലപ്പുറം റിപ്പോർട്ടറുമായി ബന്ധപ്പെട്ടു. അങ്ങനെ, പ്രചരിക്കുന്ന വീഡിയോയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായി. മലപ്പുറം ജില്ലയിലെ അരീക്കോടുള്ള കീഴുപറമ്പിലായിരുന്നു സംഭവം നടന്നത്. ദൃശ്യത്തിലുള്ളത് അച്ഛനും മകനുമാണ് (സ്വകാര്യത മാനിച്ച് പേര് വിവരങ്ങൾ പങ്കുവയ്ക്കുന്നില്ല).  യഥാർത്ഥത്തിൽ, കുറച്ച് മാസങ്ങൾ മുൻപാണിത് നടന്നതെന്നും റിപ്പോർട്ടർ സ്ഥിരീകരിച്ചു

തൃക്കളയൂർ ക്ഷേത്രത്തിനടുത്ത് തളച്ചിരുന്ന കൊളക്കാടൻ മിനി എന്ന പിടിയാനയ്ക്ക് ഭക്ഷണം നൽകാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. ആദ്യം, കുട്ടിയുടെ അച്ഛൻ ആനയ്ക്ക് ഭക്ഷണം നൽകി. അതിനു ശേഷം മകനെക്കൊണ്ട് ആനയ്ക്ക് ഭക്ഷണം നൽകാൻ ശ്രമിച്ചു. എന്നാൽ, ആന അപ്രതീക്ഷിതമായി കുട്ടിക്ക് നേരെ തിരിഞ്ഞു. ഉടൻ തന്നെ പിതാവ് കുട്ടിയെ വലിച്ചു മാറ്റിയതിനാൽ അപകടം ഒഴിവായി.

വാസ്തവം

ഭക്ഷണം കൊടുക്കാൻ ചെന്ന യുവാവിനേയും കുട്ടിയേയും ആന ആക്രമിക്കുന്നതിന്റെ ദൃശ്യം മലപ്പുറത്തെ കീഴ്പറമ്പിൽ നിന്നുള്ളതാണ്. യഥാർത്ഥത്തിൽ, കുറച്ച് മാസങ്ങൾ മുൻപാണിത് നടന്നതെന്നും സ്ഥിരീകരിച്ചു.