ലോസ് ആഞ്ജലിസിൽ പടർന്ന് പിടിച്ച കാട്ടുതീയുടേതെന്ന വ്യാജേന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ യഥാർത്ഥത്തിലുള്ളതല്ല മറിച്ച് നിർമിത ബുദ്ധി ( എ.ഐ ) ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

To advertise here,

ലോസ് ആഞ്ജലിസിലെ കാട്ടുതീ എന്ന തലക്കെട്ടോട് കൂടിയാണ് എക്സിൽ ജനുവരി 12 ന് വീഡിയോ പങ്കുവച്ചത്.

placeholder
പ്രചരിക്കുന്ന പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട്

അന്വേഷണം
ഇൻവിഡ് ടൂൾ ഉപയോഗിച്ച് പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രെയ്മുകൾ പരിശോധിച്ചു. തുടർന്ന് ഇതേ ദൃശ്യങ്ങൾ അടങ്ങിയ നിരവധി പോസ്റ്റുകൾ ലഭ്യമായി.

പല ആങ്കിളുകളിൽ നിന്നെടുത്ത വ്യത്യസ്ത ക്ലിപ്പുകൾ കൂട്ടിചേർത്താണ് വീഡിയോ നിർമ്മിച്ചത്. കീ- വേർഡ് സർച്ച് ചെയ്തതില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട നിരവധി കമ്മൻ്റുകൾ കാണാനായി.

Wasitai എന്ന ടൂൾ ഉപയോഗിച്ച് പ്രചരിക്കുന്ന വീഡിയോയിലെ സ്ക്രീൻഷോട്ടുകള്‍ നൽകി പരിശോധിച്ചു. ഇത് AI- ജനറേറ്റഡ് ആണ് അഥവാ ഡീപ്ഫേക്ക് ഉള്ളടക്കമുണ്ട് എന്ന സൂചനകൾ ലഭിച്ചു.

Wasitai ൽ നിന്ന് ലഭിച്ച പരിശോധനാ ഫലത്തിന്‍റെ ആധികാരികത ഉറപ്പിക്കാനായി Hive Moderation എന്ന മറ്റൊരു ടൂൾ കൂടെ ഉപയോഗിച്ചു. പ്രചരിക്കുന്ന ദൃശ്യം എ.ഐ നിർമ്മിതമാണെന്ന ഫലമാണ് ഇതും നല്‍കിയത്.

placeholder
Hive Moderation ൽ ലഭ്യമായ ഫലം

വാസ്തവം
എ.ഐ നിർമ്മിത വീഡിയോയാണ് ലോസ് ആഞ്ജലിസില്‍ പടർന്നു പിടിക്കുന്ന കാട്ടുതീയുടേത് എന്ന വാദത്തോടെ പ്രചരിപ്പിക്കുന്നത്.

https://www.ptinews.com/fact-detail/AI-generated-video-shared-on-social-media-as-real-visuals-of-Los-Angeles-wildfires%3B-details-inside/2198699

(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ( to be hyperlinked : ഭാഗമായി ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)