മുൻ മന്ത്രിയും തവനൂർ മുൻ എംഎൽഎയുമായ ഡോ. കെ.ടി. ജലീലുമായി ബന്ധപ്പെട്ട് ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.” ലീഗ് എൻ്റെയും കൂടി പാർട്ടിയാണ്; തിരിച്ചുവിളിച്ചാൽ ഞാൻ പോകാൻ തയ്യാറാണ്” എന്ന് ജലീൽ പറഞ്ഞു എന്ന തരത്തിൽ ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്. എന്നാൽ, പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ (MSF) രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന കെ.ടി. ജലീൽ പിന്നീട് ഐ.യു.എം.എൽ (IUML) യുവജന വിഭാഗമായ യൂത്ത് ലീഗിന്‍റെ നേതൃനിരയിലെത്തി. എന്നാൽ, പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അദ്ദേഹത്തെ മുസ്ലീം ലീഗിൽനിന്ന് പുറത്താക്കി. തുടർന്ന് 2006-ൽ കുറ്റിപ്പുറം മണ്ഡലത്തിൽനിന്ന് എൽ.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചു. അന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ നിയമസഭാ പ്രവേശം. 2011 മുതൽ തവനൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജലീൽ, ആ വർഷം കോൺഗ്രസിലെ വി.വി. പ്രകാശിനെ 6,854 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2016-ൽ വൻ ഭൂരിപക്ഷത്തിൽ തവനൂരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയുമായി.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻ്റെ അഡ്വ. വി.എസ്. ജോയിയോട് 14,647 വോട്ടുകൾക്ക് ജലീൽ പരാജയപ്പെട്ടു. ഇതിന് പിന്നാലെ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ വിജയാഹ്ളാദ പ്രകടനം വിവാദമാവുകയും ചെയ്തു.ഈ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കെ.ടി. ജലീൽ രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും അക്രമാസക്തമായ രാഷ്ട്രീയ ശൈലിക്കെതിരെ തന്റെ അവസാന ശ്വാസം വരെ പോരാടുമെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കിയത്. ഇതിൽ നിന്നും കെ.ടി. ജലിൽ മുസ്ലീം ലീഗിനെ പിന്തുണയ്ക്കുന്ന തരത്തിൽ ഒന്നും പറയാൻ സാധ്യതയില്ല എന്ന് വ്യക്തമാണ്. മാത്രമല്ല, പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെരു പ്രസ്താവന അദ്ദേഹം എവിടെയും നടത്തിയിട്ടുമില്ല.
ഈ വിഷയത്തിൽ പ്രതികരണം തേടി മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക് കെ.ടി. ജലീലിൻ്റെ ഓഫീസുമായി ഫോണിലൂടെ ബന്ധപ്പെട്ടു. പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ഓഫീസ് സ്ഥിരീകരിച്ചു.
Content Highlights: Viral social media poster claiming K.T. Jaleel's return to IUML is false., K.T. Jaleel has publicly criticized the political style of the Muslim League and Jamaat-e-Islami., Official sources from K.T. Jaleel's office confirmed no such statement was made., The claim contradicts Jaleel's recent political stance and history.
Published: 21 May 2026, 11:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented