ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന സിജെപി സമരത്തിൽ പങ്കെടുക്കാൻ രാജസ്ഥാനിൽ നിന്നുള്ള കർഷകർ കന്നുകാലികളെയുംകൊണ്ട് വരുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) നടത്തുന്ന സമരം അതിശക്തമായി തുടരുന്നതിന് പിന്നാലെയാണ് ഈ വീഡിയോ വൈറലായത്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, 'സത്യ പ്രേം കരുണ' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇതേ വീഡിയോ ജൂലൈ 9-ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ‘ജയ് രവേച്ചി മാ’ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. ഗുജറാത്തിലെ കച്ച് ജില്ലയിലെ രാപ്പർ താലൂക്കിലുള്ള റാവ് ഗ്രാമത്തിലെ ഒരു ഹിന്ദു ക്ഷേത്രമാണ് ‘രവേച്ചി മാ’ ക്ഷേത്രം. പ്രചരിക്കുന്ന വീഡിയോ രാജസ്ഥാനിൽ നിന്നുള്ളതല്ല എന്ന സൂചനയാണിത് നൽകുന്നത്.
ഈ ഇൻസ്റ്റ അക്കൗണ്ടിൽ പ്രചരിക്കുന്ന വീഡിയോയിലേതിന് സമാനമായി പശുക്കൂട്ടങ്ങൾ റോഡിലൂടെ കടന്നുപോകുന്ന നിരവധി വീഡിയോകൾ പങ്കുവെച്ചിട്ടുണ്ട്. വൈറൽ ദൃശ്യങ്ങൾ ഗുജറാത്തിൽ നിന്നുള്ളത് തന്നെയാണ് എന്ന് ഉറപ്പിക്കുന്നതിനായി, ഗൂഗിൾ സ്ട്രീറ്റ് വ്യൂ (Google Street View) ഉപയോഗിച്ച് അതേ റോഡ് കണ്ടെത്തി.
യഥാത്ഥ വീഡിയോയുടെ കമൻ്റ് സെക്ഷനിൽ ഈ യാത്ര ജന്തർ മന്തറിലേക്കുള്ളതാണോ എന്നെല്ലാം പലരും കമൻ്റ് ചെയ്ത് ചോദിച്ചിട്ടുണ്ട്. എന്നാൽ, ഈ ദൃശ്യങ്ങൾക്ക് സിജെപി പ്രതിഷേധവുമായി ബന്ധമില്ലെന്ന മറുപടിയാണ് നൽകിയിരിക്കുന്നതെന്ന് കണ്ടു. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ‘രവേച്ചി മാ’ ക്ഷേത്രത്തിലെ ഗൗശാലയിലെ പശുക്കളെ മേയ്ക്കാൻ കൊണ്ടുപോകുന്ന ദൃശ്യമാണ് തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്, വൈറൽ ദൃശ്യങ്ങൾക്ക് സിജെപി സമരവുമായി ബന്ധമില്ല. പ്രചരിക്കുന്ന സന്ദേശത്തിൽ അവകാശപ്പെടുന്നതുപോലെ ദൃശ്യങ്ങൾ രാജസ്ഥാനിൽ നിന്നുള്ളതല്ല മറിച്ച് ഗുജറാത്തിലെ ഒരു ക്ഷേത്രത്തിലെ ഗോശാലയിലെ പശുക്കളെ മേയ്ക്കാൻ കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങളാണ്.
Content Highlights: The viral video claiming farmers are joining the CJP protest in Delhi is false., Footage originates from the Ravechi Mata temple in Kutch, Gujarat, not Rajasthan., The video shows cows being taken for grazing, not a political march., Google Street View confirms the location is near the Ravechi Mata temple., Official fact-check confirms no link between these visuals and the 2026 CJP agitation
Published: 24 Jul 2026, 02:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented