ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രഖ്യാപിച്ച പ്രതിഷേധ സമരത്തിനെത്തവെ അഭിജിത് ദീപ്കെയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അദ്ദേഹം വിടുതൽ നേടുകയും ചെയ്തിരുന്നു. ഒരു വർഷത്തേയ്ക്ക് നല്ല പെരുമാറ്റം ഉറപ്പാക്കുന്ന ബോണ്ടിൽ ഒപ്പിട്ട ശേഷമാണ് സി.ജെ.പി നേതാക്കളെ ജാമ്യത്തിൽ വിട്ടതെന്നായിരുന്നു ഡൽഹി പോലീസ് അവകാശപ്പെട്ടത്. എന്നാൽ, പ്രതിഷേധിക്കില്ലെന്ന് ആർക്കും ബോണ്ട് ഒപ്പിട്ടു നൽകിയിട്ടില്ലെന്നും സമരത്തിനറങ്ങുമെന്നുമായിരുന്നു അഭിജിത്തിന്‍റെ പ്രതികരണം.
അഭിജിത് ഒപ്പുവെച്ച ബോണ്ടിന്റെ ചിത്രം എന്ന അവകാശവാദത്തോടെ ഒരു ഫോട്ടോ എക്സിൽ ഇപ്പോൾ വൈറലാണ്. ഡൽഹി ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിലുള്ള കേസിൽ അന്വേഷണം പൂർത്തിയാകുന്നത് വരെയോ അല്ലെങ്കിൽ ഒരു വർഷത്തേക്കോ നല്ല പെരുമാറ്റം ഉറപ്പാക്കുമെന്നാണ് ഈ ബോണ്ടിൽ പറയുന്നത്. ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലായി ഒട്ടേറെപ്പേർ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. എന്നാൽ, വസ്തുത പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
പ്രചരിക്കുന്ന ചിത്രത്തിന്റെ ഉറവിടം കണ്ടെത്താൻ റിവേഴ്സ് ഇമേജ് സെർച്ചും കീവേഡ് സെർച്ചും നടത്തിയെങ്കിലും, ഇങ്ങനെയൊരു ബോണ്ടിൽ ഒപ്പുവെച്ചതായി സ്ഥിരീകരിക്കുന്ന യാതൊരു ഔദ്യോഗിക റിപ്പോർട്ടുകളും കണ്ടെത്താനായില്ല. ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അതിൽ ചില അക്ഷരതെറ്റുകൾ കണ്ടെത്തി. ചിത്രത്തിലുള്ള എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക സീലിൽ 'സത്യമേവ ജയതേ' എന്നതിന് പകരം 'സസ്പമേവ ജയതേ' (Saspameva Jayate) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഔദ്യോഗിക ബോണ്ടിൽ ഇത്തരത്തിലുള്ള പിഴവ് ഒരിക്കലും വരില്ല. പ്രചരിക്കുന്നത് എഐ നിർമ്മിത ചിത്രമാകാമെന്ന സൂചനയാണിത് നൽകുന്നത്. തുടർന്ന് സിന്തറ്റിക്ക് ഐഡി ഡിക്റ്റക്കർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, ചിത്രത്തിൽ സിന്ത്ഐഡി വാട്ടർമാർക്ക് (SynthID watermark) കണ്ടെത്തുകയും, ഇത് OpenAI ടൂളുകൾ ഉപയോഗിച്ച് നിർമ്മിച്ചതോ എഡിറ്റ് ചെയ്തതോ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
വാസ്തവം
ഈ പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതം.
Content Highlights: A viral image claimed to show a good behavior bond signed by CJP leader Abhijit Deepke., Fact check reveals spelling errors in the official seal, reading 'Saspameva Jayate' instead of 'Satyameva Jayate'., SynthID watermark confirms the image is AI-generated and fake.
Published: 13 Oct 2026, 02:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented