അങ്കമാലി: പാലിശ്ശേരി ഗവ. ഹൈസ്‌കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി. കറുകുറ്റി ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. പോൾ മുണ്ടാടൻ പ്രധാനാധ്യാപികയ്ക്കും സ്‌കൂൾ ലീഡർക്കും പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലബ് ഭാരവാഹികളായ ലാൽപോൾ പൈനാടത്ത്, ലാലു ജോർജ്, ദേവരാജ് ദിവാകരൻ, ലേഡീസ് ഫോറം പ്രസിഡന്റ് മേരി പോൾ, സാജു ജേക്കബ്, പ്രകാശ് ജോസഫ്, പ്രധാനാധ്യാപിക എസ്.എൽ. കവിത, മാതൃഭൂമി ജൂനിയർ സെയിൽസ് ഓർഗനൈസർ അർജുൻ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. കറുകുറ്റി ലയൺസ് ക്ലബ്ബാണ് പദ്ധതി സ്‌പോൺസർ ചെയ്തിരിക്കുന്നത്.

To advertise here,