
പറവൂർ: എറണാകുളം-അങ്കമാലി അതിരൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ ആഭിമുഖ്യത്തിൽ അഞ്ചാമത് 'ടിങ്കർഫെസ്റ്റ്-2026' ശാസ്ത്ര-സാങ്കേതിക മേള സെയ്ന്റ് അലോഷ്യസ് ഹൈസ്കൂളിൽ നടന്നു. 'സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂടെ ഗുണനിലവാരമുള്ള ജീവിതത്തിലേക്ക്' എന്നതാണ് ഈ വർഷത്തെ പ്രധാനപ്രമേയം.
തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജ് പ്രൊഫസർ ഡോ. ജെസ്സി ജോൺ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ ഫാ. തോമസ് നങ്ങേലിമാലിൽ, അസിസ്റ്റന്റ് കോർപ്പറേറ്റ് മാനേജർ ഫാ. വർഗീസ് പാലാട്ടി, സ്‌കൂൾ മാനേജർ ഡോ. സെബാസ്റ്റ്യൻ വടക്കുംപാടൻ, അസിസ്റ്റന്റ് വികാരി ഫാ. സിറിൽ പാലയ്ക്കൽ, പ്രധാനാധ്യാപിക എ.പി. ജിൽ പോൾ, എറണാകുളം-അങ്കമാലി അതിരൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി എ.ടി.എൽ. കോഡിനേറ്റർ ഡോ. പി. ആശ, സെയ്ന്റ് അലോഷ്യസ് ഹൈസ്‌കൂൾ എ.ടി.എൽ. കോഡിനേറ്റർ ദീപ്തിക്കുട്ടി ജോൺ എന്നിവർ നേതൃത്വം നൽകി. 11 വിദ്യാലയങ്ങളിൽനിന്നായി 160-ഓളം വിദ്യാർഥികൾ പങ്കെടുത്തു.
Content Highlights: The 5th Tinkerfest 2026 science and technology fair was held at St. Aloysius High School in Paravur with participation from around 160 students.
Published: 28 Nov 2026, 11:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented