നെടുമ്പാശ്ശേരി: കൊലപാതക കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ചെറിയ വാപ്പാലശ്ശേരി ചീരോത്തി വീട്ടിൽ വിനു മണി(28)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്. നെടുമ്പാശ്ശേരി, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, ഭയപ്പെടുത്തിയുള്ള കവർച്ച തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2020-ൽ നെടുമ്പാശ്ശേരി കയ്യാലപ്പടിയിൽ ജിസ്‌മോൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കഴിഞ്ഞ ഒക്ടോബറിൽ ശ്രീമൂലനഗരം പട്ടരുപറമ്പ് ഭാഗത്ത് യുവാവിനെ ആക്രമിച്ചതിന് കാലടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. നെടുമ്പാശ്ശേരി സബ് ഇൻസ്‌പെക്ടർ ടി.എസ്. അഭിജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിപിൻ മോഹൻ, സിവിൽ പോലീസ് ഓഫീസർമാരായ സി.എസ്. സൂരജ്, സി. ഗിരീഷ്, മുഹമ്മദ് അഷർ എന്നിവരാണ് അറസ്റ്റ് ചെയ്തത്.
Content Highlights: A 28-year-old habitual offender accused in murder and assault cases was detained under the KAPA Act and sent to Viyyur Central Jail in Nedumbassery.
Published: 29 Nov 2026, 12:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented