കൊച്ചി: സി-വിജിൽ മൊബൈൽ ആപ്ലിക്കേഷൻ മുഖേന ജില്ലയിൽ ഇതുവരെ ലഭിച്ചത് 4980 പരാതികൾ. പൊതുജനങ്ങൾക്ക് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപെട്ടാൽ അതിവേഗം ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനുള്ളതാണ് സി വിജിൽ ആപ്പ്. അതേസമയം ലഭിച്ച 4980 പരാതികളിൽ 4924 എണ്ണം ശരിയാണെന്ന് കണ്ടെത്തി പരിഹരിച്ചു.
44 എണ്ണം കഴമ്പില്ലാത്തതിനാൽ ഉപേക്ഷിച്ചു. 12 എണ്ണത്തിൽ നടപടി പുരോഗമിക്കുന്നു. പരാതികൾ ജില്ലാ പ്ലാനിങ് ഓഫീസിൽ പ്രവർത്തിക്കുന്ന സി വിജിൽ ജില്ലാ കൺട്രോൾ റൂമിൽ ലഭിച്ച ഉടൻ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സ്ക്വാഡുകൾക്ക് കൈമാറിയാണ് നടപടി സ്വീകരിക്കുന്നത്.
അനധികൃതമായി പ്രചാരണ സാമഗ്രികൾ പതിക്കൽ, പോസ്റ്ററുകൾ, ഫ്ലെക്സുകൾ എന്നിവയ്ക്കെതിരെയാണ് കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരാതികൾ ജില്ലാ പ്ലാനിങ് ഓഫീസിൽ പ്രവർത്തിക്കുന്ന സി വിജിൽ ജില്ലാ കൺട്രോൾ റൂമിൽ ലഭിച്ച ഉടൻ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സ്ക്വാഡുകൾക്ക് കൈമാറി നടപടി സ്വീകരിക്കുകയാണ് ചെയ്യുന്നത്.
മദ്യം, ലഹരി, പാരിതോഷികങ്ങൾ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തൽ, മതസ്പർധയുണ്ടാക്കുന്ന പ്രസംഗങ്ങൾ, പെയ്ഡ് ന്യൂസ്, വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ, വ്യാജ വാർത്തകൾ, അനധികൃതമായി പ്രചാരണ സാമഗ്രികൾ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുന്ന ഏതു പ്രവർത്തനങ്ങൾക്കെതിരെയും പൊതുജനങ്ങൾക്ക് സി വിജിൽ ആപ്ലിക്കേഷനിലൂടെ പരാതി നൽകാം. പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന സി വിജിൽ ആപ്ലിക്കേഷനിൽ തത്സമയ ചിത്രങ്ങൾ, രണ്ടു മിനിറ്റു വരൈ ദൈർഘ്യമുള്ള വീഡിയോകൾ, ശബ്ദരേഖകൾ എന്നിവയും സമർപ്പിക്കാനാകും.
Content Highlights: lok sabha elections 4980 complaints have been received through c Vigil application
Published: 31 Mar 2024, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented