കാലടി : മാണിക്യമംഗലം എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിലെ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപക ദിനാചരണം നടത്തി. സ്‌കൂളിരിക്കുന്ന എട്ടാം വാർഡിലെ വിരമിച്ച അധ്യാപകരെയാണ് അധ്യാപക സംഗമം നടത്തി ആദരിച്ചത്. പൊന്നാട അണിയിച്ച് സ്നേഹോപഹാരങ്ങൾ നൽകി. വാർഡ് പ്രതിനിധി പി.ആർ. മോഹനൻ, പി.ടി.എ. പ്രസിഡന്റ് വി.ബി. സിദിൽ കുമാർ, തോട്ടകം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് പി.ഇ. സുബ്രഹ്‌മണ്യൻ, സ്‌കൗട്ട് മാസ്റ്റർ രഘു, അധ്യാപിക സന്ധ്യ ഗോപി, റെസിഡെൻസ് അസോസിയേഷൻ കാലടി മേഖലാ സെക്രട്ടറി ആർ.സി. രാജീവ് എന്നിവർ സംസാരിച്ചു.
കാഞ്ഞൂർ: കാഞ്ഞൂർ സെയ്ന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂളിൽനിന്നും വിരമിച്ച അധ്യാപകരിൽ ഏറ്റവും മുതിർന്ന പി.ഡി. ജോസ് പടയാട്ടിലിനെ അധ്യാപക ദിനത്തിൽ വീട്ടിലെത്തി ആദരിച്ചു. മുൻ അധ്യാപകരായ കെ.എം. തോമസ്, കെ.പി. ഡേവിസ്, ഹെഡ്മിസ്ട്രസ് ശാലി തൊമ്മി, ഡേവീസ്, ജോസഫ്, വിനീത, മിനി എന്നീ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു. സ്‌കൂൾ ലീഡർ മുഹമ്മദ് ഇബ്രാഹിം ബാദുഷ സംസാരിച്ചു.
കാലടി : ബ്രഹ്‌മാനന്ദോദയം സ്‌കൂൾ പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ സ്‌കൂളിൽനിന്നും വിരമിച്ച, ആശ്രമം സ്‌കൂൾ പരിസരത്ത് താമസിക്കുന്ന 80 വയസ്സുകഴിഞ്ഞ സീത, ലീല, വിലാസിനി എന്നിവരെ വീടുകളിലെത്തി ആദരിച്ചു. പൂർവ വിദ്യാർഥികളായ രാജേന്ദ്രൻ എസ്. മേനോൻ, പി.ബി. സജീവ്, ടി.പി. ജയന്തൻ നമ്പൂതിരി, അഗസ്റ്റിൻ ആലുക്ക എന്നിവർ നേതൃത്വം നൽകി.
ആലുവ : പൊതുവിദ്യാഭ്യാസ വകുപ്പ് ആലുവ വിദ്യാഭ്യാസജില്ലയുടെ ആഭിമുഖ്യത്തിൽ ദേശീയ അധ്യാപകദിനം ആചരിച്ചു. അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ സൈജി ജോളി അധ്യക്ഷയായി. ചലച്ചിത്രഗാന രചയിതാവ് ഐ.എസ്. കുണ്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ആലുവ ഡി.ഇ.ഒ. ഇൻ ചാർജ് സനൂജ എ. ഷംസു, നഗരസഭാ വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി ബൈജു, അങ്കമാലി, കോലഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ സീനാ പോൾ, പി.ആർ. മേഘല, വിവിധ അധ്യാപക സംഘടനാ പ്രതിനിധികളായ രഞ്ജിത്ത് മാത്യു (കെ.പി.എസ്.ടി.എ.), എ.എൻ. അശോകൻ (കെ.എസ്.ടി.എ.), എം.ഐ. മുഹമ്മദ് റാഫി (കെ.എസ്.ടി.യു.), മുഷിദ് ഇളയൂർ (കെ.എ.ടി.എഫ്.), കെ.എം. ബിന്ദു, (കെ.എച്ച്.എസ്.പി.എ.), ഇ.ഐ. സിറാജ് (കെ.എ.എം.എ.), മാർട്ടിൻ ജോസഫ് എന്നിവർ സംസാരിച്ചു. അങ്കമാലി: അങ്കമാലി നഗരസഭാ ഇരുപത്തഞ്ചാം വാർഡിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുവന്ദനം സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ റീത്താ പോൾ വാർഡിലെ റിട്ട. അധ്യാപിക ലില്ലി തോമസ് പാറക്കലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. വാർഡ് കൗൺസിലറും നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായ ലക്സി ജോയി അധ്യക്ഷയായി. നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബാസ്റ്റിൻ ഡി. പാറക്കൽ, ജോർജ് കുരിയൻ പാറക്കൽ, മാർട്ടിൻ പോൾ തെറ്റയിൽ, ജോൺ തോമസ് പാറക്കൽ, കുരിയച്ചൻ വടക്കുഞ്ചേരി, വർക്കി പീറ്റർ തെറ്റയിൽ, ഡോ. ജോസ് ജി. പാറക്കൽ, ജിസ് പടയാട്ടിൽ, വർഗീസ് മുണ്ടാടൻ, ജോജോ കിഴക്കുംതല, ജെറി പടയാട്ടിൽ, രാജു കോട്ടയ്ക്കൽ, ഹെൻഡ്രി കൂടാരപ്പിള്ളി, കെന്നഡി കോട്ടയ്ക്കൽ, ആന്റണി തോമസ്, ജോജി തോമസ്, ബേബി വർഗീസ് അച്ചായി എന്നിവർ പ്രസംഗിച്ചു.
കരുമാല്ലൂർ: ദേശീയ അധ്യാപകദിനാചരണത്തിന്റെ ഭാഗമായി കിഴക്കേ കടുങ്ങല്ലൂർ സഹകരണബാങ്കിന്റെ നേതൃത്വത്തിൽ വിരമിച്ച അധ്യാപിക എസ്. ലീലാമ്മയെ ആദരിച്ചു. പടിഞ്ഞാറേ കടുങ്ങല്ലൂർ, മുപ്പത്തടം എന്നീ സ്കൂളുകളിലെ സേവനത്തിനുശേഷം വിരമിച്ച അധ്യാപികയാണ്. ബാങ്ക് പ്രസിഡന്റ് ടി.കെ. ഷാജഹാൻ, റിട്ട. എ.എസ്.പി. എ. അനിൽകുമാർ എന്നിവർചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. എസ്.കെ. സജീവ്, എൻ.ആർ. രാകേഷ്, പി. ബാലചന്ദ്രൻ, ജ്യോതി എന്നിവർ സംസാരിച്ചു.
അത്താണി : അധ്യാപക ദിനത്തിൽ റിട്ട. അധ്യാപകനായ ഫാ. വർഗീസ് കല്ലപ്പാറയെ പൂർവ വിദ്യാർഥി സംഘടന ആദരിച്ചു. പൂർവ വിദ്യാർഥി സംഘടനയായ ക്വസ്റ്റ് ഫോർ പീസ് മതേതര അന്തർദേശീയ സമിതിയുടെ നേതൃത്വത്തിലാണ് 87-കാരനായ ഫാ. വർഗീസ് കല്ലപ്പാറയെ തുരുത്തിശ്ശേരിയിലെ വീട്ടിലെത്തി ആദരിച്ചത്.നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് ഹൈസ്‌കൂളിലെ അധ്യാപകനായിരുന്നു ഫാ. വർഗീസ് കല്ലപ്പാറ. ഗിരീശൻ നമ്പൂതിരിപ്പാട്, ഡോ. ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപോലീത്ത, അഡ്വ. എം. ജയശങ്കർ, അഡ്വ. എ.കെ. നസീർ, പോൾസൺ പി. വർക്കി, ബർസമ്മ റംബാൻ എന്നിവരാണ് ആദരവ് നൽകിയത്. കുറെപ്പേർ ഫോൺ വിളിച്ചും ആശംസകൾ നേർന്നു.
അങ്കമാലി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു. സംസ്ഥാന ഖജാൻജി കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എസ്.ഡി. ജോസ് അധ്യക്ഷനായി. എം.പി. ഗീവർഗീസ്, വി.എ. അപ്‌സലൻ, കെ.ഒ. ഡേവീസ്, ടി.ടി. കൊച്ചുത്രേസ്യ, പി.കെ. ഏലിയാസ്, കെ.പി. പോൾ, ടി.എ. ജോണി, ടെസി ജോണി, കെ.പി. സണ്ണി എന്നിവർ പ്രസംഗിച്ചു.
അങ്കമാലി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തുറവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപക ദിനാഘോഷവും കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.വി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.സി. പോളി അധ്യക്ഷനായി.
ബ്ലോക്ക് പ്രസിഡന്റ് കെ.ഐ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. തുറവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എൻ. വിഷ്ണു മാസ്റ്റർ അധ്യാപകരെ ആദരിച്ചു. എം.കെ. ജോസഫ്, പി.വി. ജേക്കബ്, പി.വി. ഔസേപ്പ്, പി.കെ. ഷീല ടീച്ചർ, വി.ഡി. ജോർജ് തുടങ്ങിയവർ സംസാരിച്ചു
Published: 06 Sept 2026, 12:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented