ഡിസംബർ 5-ന് തുടക്കം
കോതമംഗലം : ക്രിസ്‌മസ്-പുതുവത്സര ആഘോഷ ഭാഗമായി കോതമംഗലത്തെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളെ കോർത്തിണക്കി ഒരുമാസത്തെ ഫെസ്റ്റ് നടത്തുന്നതിന് തീരുമാനിച്ചു.
ഡിസംബർ 5 മുതൽ ജനുവരി 5 വരെ നടത്തുന്ന ഫെസ്റ്റ് ഭൂതത്താൻകെട്ടിൽ തുടക്കം കുറിക്കും. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും കോതമംഗലത്തിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനുമായി നടത്തുന്ന ഫെസ്റ്റിന്റെ മുന്നൊരുക്കം വിലയിരുത്താനും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യാനും എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഭൂതത്താൻകെട്ട് സന്ദർശിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ കോതമംഗലത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. ആഘോഷങ്ങളുടെ ഭാഗമായി ഭൂതത്താൻകെട്ട് ഡാമിൽ വൈദ്യുതദീപാലങ്കാരം, ബോട്ടിങ്, കയാക്കിങ്, ഹെലികോപ്റ്റർ റൈഡ് തുടങ്ങിയ ആകർഷകമായ വിനോദസഞ്ചാര സൗകര്യങ്ങൾ ഒരുക്കും. ഭൂതത്താൻകെട്ട് ഉദ്യാനത്തിന്റെ നവീകരണവും വിപുലീകരണവും നടത്താനും തീരുമാനിച്ചു.
ഒരു കോടി രൂപ വകയിരുത്തും. ടൂറിസം, ഇറിഗേഷൻ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും എം.എൽ.എ. ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയുമാണ് വിനിയോഗിക്കുക. ഉദ്യാനത്തിന്റെ വികസനപ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും തീരുമാനിച്ചു.
ആഘോഷങ്ങളുടെ ഉദ്ഘാടനം ഡിസംബർ 5-ന് ഭൂതത്താൻകെട്ടിൽ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും. ഷിബു തെക്കുംപുറം എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക പങ്കെടുത്തു.
പി.വി.ഐ.പി എക്്‌സിക്യുട്ടീവ് എൻജിനിയർ ബൈജു സി.വി., പിണ്ടിമന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജോർജുകുട്ടി, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, പി.വി.ഐ.പി അസി. എക്‌സിക്യുട്ടീവ് എൻജിനിയർ ജോർഡി വി.ജി. തുടങ്ങിയവർ പങ്കെടുത്തു.
Published: 14 Nov 2026, 03:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented