3.5 കോടി നൽകി ഏറ്റെടുത്ത ഭൂമി കൈയേറി

To advertise here,

മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരപരിധിയിലെ അനധികൃത ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും പുറമ്പോക്ക് ഭൂമി കണ്ടെത്താനുമുള്ള സർവേ നടപടി തുടങ്ങിയതായി മാത്യു കുഴൽനാടൻ എം.എൽ.എ. കഴിഞ്ഞദിവസം ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ നടപടികൾ വേഗത്തിലാക്കാൻ എം.എൽ.എ. നിർദേശിച്ചിരുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള പുറമ്പോക്ക് സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്തും. സർവേ പൂർത്തിയാകുന്നതോടെ ​െ​െകയേറ്റങ്ങൾ കണ്ടെത്തി അവ ഒഴിപ്പിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കും. റവന്യൂ, കെ.ആർ.എഫ്.ബി., നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലങ്ങൾ പരിശോധിച്ചു.

മൂവാറ്റുപുഴ നഗരവികസനത്തിന്റെ ഭാഗമായി നഗരപരിധിയിലെ അനധികൃത ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും പുറമ്പോക്ക് ഭൂമി കണ്ടെത്താനുമാണ് സർവേ. നഗരവികസനത്തിന്റെ ഭാഗമായി 3.52 കോടി നൽകി ഏറ്റെടുത്ത സ്ഥലങ്ങളും ​െ​െകയേറ്റാവസ്ഥയിലുണ്ട്. വലിയ സാമ്പത്തിക നഷ്ടം സർക്കാരിന് വരുത്താനിടയുള്ള കാര്യമാണിത്. അടിയന്തരമായി ഭൂമി അതിർത്തി തിരിച്ച് ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പലയിടത്തും കെട്ടിടനിർമാണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതും ഗൗരവത്തോടെയാണ് കാണുന്നത്.നഗരത്തിലെ പ്രധാന റോഡുകൾ, ഓടകൾ, പൊതുസ്ഥലങ്ങൾ എന്നിവയോട് ചേർന്നുള്ള ​െ​െകയേറ്റങ്ങളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്.

റവന്യൂ വകുപ്പ് ഇതിനായി പ്രത്യേക സർവേയറെ നിയോഗിച്ചിട്ടുണ്ട്. ​െ​െകയേറ്റങ്ങൾ അടയാളപ്പെടുത്തി ഒഴിപ്പിക്കുന്ന നടപടികൾ വേഗത്തിലാക്കാനാണ് നിർദേശം.

വീണ്ടെടുക്കുന്ന ഭൂമി നഗരത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി പ്രയോജനപ്പെടുത്തുമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. നഗരത്തിന്റെ വികസനത്തിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും പുറമ്പോക്ക് ഭൂമി അത്യാവശ്യമാണ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും എം.എൽ.എ. പറഞ്ഞു.

കെ.ആർ.എഫ്.ബി. ഉദ്യോഗസ്ഥരായ പോൾ തോംസൺ, ബിനു മേരി തോമസ്, സർവേയർ ബിനുകുമാർ, നാഷണൽ ഹൈവേ അതോറിറ്റി പ്രതിനിധി കെ.പി. ഗണേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന തുടങ്ങിയത്.