കൊച്ചി : ഗണേശോത്സവ ട്രസ്റ്റ് കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനതല ഗണേശോത്സവത്തിന്റെ ഉദ്ഘാടനവും വിഗ്രഹ മിഴിതുറക്കലും ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് നിർവഹിച്ചു. ഞായറാഴ്ചനടന്ന ചടങ്ങിൽ എറണാകുളം തിരുമല ദേവസ്വം മേൽശാന്തി ആർ. ശ്രീനിവാസഭട്ട് മുഖ്യകാർമികത്വം വഹിച്ചു. ഗണേശോത്സവ ട്രസ്റ്റ് ചെയർമാൻ രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. ചടങ്ങിൽ വിഷ്ണു കൃഷ്ണൻ (സ്റ്റാർ സിങ്ങർ ഫെയിം) ഈശ്വര പ്രാർഥന നടത്തി. ചടങ്ങിൽ കരയോഗം സെക്രട്ടറി പി. രാമചന്ദ്രനെ (എറണാകുളം കരയോഗം) 50 വർഷത്തെ സേവനത്തിന് 'ഗണേശഭക്ത പുരസ്കാരം' നൽകി ആദരിച്ചു. ഗണേശോത്സവം 2026-ന്റെ വിളംബരം ഗണേശോത്സവ ട്രസ്റ്റ് മുഖ്യ രക്ഷാധികാരിയും സംവിധായകനുമായ എസ്.എൻ. സ്വാമി തിരികൊളുത്തി നിർവഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ., മുൻമന്ത്രി കെ. ബാബു, സ്വരൂപാനന്ദസ്വാമി, ട്രസ്റ്റ് മുഖ്യ കാര്യദർശി സജി തുരുത്തിക്കുന്നേൽ, കെ.വി.പി. കൃഷ്ണകുമാർ, എം.എൻ. ഗിരി, ആശാലത, പി.ഡി. രാജീവ്, പി.എസ്. പവിത്രൻ, എ.എസ്. രാജൻ, സൗഭാഗ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

To advertise here,