ആലുവ : ഹൃദയാരോഗ്യ സന്ദേശവുമായി 'റൺവേ റൺ' മാരത്തൺ സിയാലിൽ നടന്നു. മിസ് യൂണിവേഴ്സ് ഇന്ത്യ കസിയ ലിസ് മെജോ ഫ്ലാഗ്ഓഫ് ചെയ്തു. ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും സംയുക്തമായാണ് മാരത്തൺ സംഘടിപ്പിച്ചത്. മാരത്തണിന് മുന്നോടിയായി നടത്തിയ പ്രഥമശുശ്രൂഷ പരിശീലന പരിപാടി ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. രാജഗിരി ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു.
സിയാൽ റോഡിൽ സജ്ജീകരിച്ച പ്രത്യേക ട്രാക്കിലൂടെ ആയിരുന്നു 10 കിലോമീറ്റർ, അഞ്ചുകിലോമീറ്റർ, ഫൺ റൺ മത്സരങ്ങൾ. സിയാൽ ജീവനക്കാരും പൊതുജനങ്ങളും ഉൾപ്പെടെ എഴുന്നൂറോളം പേർ പങ്കെടുത്തു. മാരത്തൺ വിജയകരമായി പൂർത്തിയാക്കിയവർക്ക് മെഡലുകൾ സമ്മാനിച്ചു. സൂംബ സെഷനും വാംഅപ് ക്യാമ്പും നടത്തി.
രാജഗിരി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ, കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനോദ് തോമസ്, സീനിയർ കൺസൾട്ടന്റ് ഡോ. സുരേഷ് ഡേവിസ്, കാർഡിയാക് സർജൻ ഡോ. കെ.കെ. പ്രദീപ്, സിയാൽ എച്ച്.ആർ. എക്സിക്യുട്ടീവ് ഡയറക്ടർ വി. ജയരാജൻ, കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സന്തോഷ് ജെ. പൂവട്ടിൽ, എയർപോർട്ട് ഡയറക്ടർ ജി. മനു, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ബിജു ഐസക് എന്നിവർ സംസാരിച്ചു.
Published: 21 Sept 2026, 12:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented