കൂത്താട്ടുകുളം: സംസ്ഥാനതല ആർച്ചറി മത്സരത്തിലേക്ക് കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഹൈസ്കൂളിലെ ആറുകുട്ടികൾ യോഗ്യത നേടി. അണ്ടർ 15 പെൺകുട്ടികളുടെ വിഭാഗത്തിൽ ജാൻവി അനീഷ് ഗോൾഡ് മെഡലും ഭദ്ര എ. നായർ സിൽവർ മെഡലും കരസ്ഥമാക്കി. അണ്ടർ 18 ആൺകുട്ടികളുടെ വിഭാഗത്തിൽ കാർത്തിക് എ. നായർ ബ്രോൺസ് മെഡലും അണ്ടർ 18 പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻലിൻ മരിയ എബൻസ്‌ വെങ്കലമെഡലും നേടി. അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ സി.എ. കൃഷ്ണദേവ് വെങ്കല മെഡലും അണ്ടർ 13 ആൺകുട്ടികളുടെ വിഭാഗത്തിൽ നവീൻ ബാബു നാലാംസ്ഥാനവും കരസ്ഥമാക്കി. പ്രിൻസിപ്പൽ റവ. സിസ്റ്റർ അനിറ്റ ശൗര്യംകുഴിയിലിന്റെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു.

To advertise here,