
ചെറായി: എടവനക്കാട് പഞ്ചായത്ത് വാർഡ്-10 മുരിപ്പാടം എ.ഡി.എസ്. വാർഷികം നടത്തി. സർവീസ് സഹകരണബാങ്ക് ഹാളിൽ നടന്ന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിയാ റോസ്മി ഉദ്ഘാടനം ചെയ്തു. എ.ഡി.എസ്. ചെയർപേഴ്‌സൺ സചിത്രാ സാബു അധ്യക്ഷത വഹിച്ചു.
റാലിയോട് കൂടിയാണ് പരിപാടി തുടങ്ങിയത്. പരിപാടിയിൽ ബഡ്സ് ഒളിമ്പിയയിൽ റണ്ണറപ്പായ തണൽ ബഡ്സ് സ്കൂളിനും
തനത് പ്രവർത്തനങ്ങൾ ചെയ്യുന്ന പ്രണവം, തപസ്യ എന്നിവയ്ക്കും എഫ്.എൽ. ഗ്രേഡിങ്ങിൽ ഫസ്റ്റ് ലഭിച്ച തപസ്യ കുടുംബശ്രീക്കും എ.ഡി.എസ്., സി.ഡി.എസ്. മീറ്റിങ്ങിലെ പങ്കാളിത്തത്തിന് പ്രണവം കുടുംബശ്രീക്കും തനത് പ്രവർത്തനങ്ങൾ ചെയ്ത കുടുംബശ്രീ അംഗങ്ങളായ അനീഷാE അനിൽ, വിജു, റിജ, സുൽഫത്ത്, രമ, അജി എന്നിവർക്കും ഉപഹാരങ്ങൾ നൽകി.
സി.ഡി.എസ്. ചെയർപേഴ്‌സൺ സിബി അഷിരാജ് മുഖ്യാതിഥിയായി. വാർഡ് മെംബർ വിജി സന്തോഷ്, സി.ഡി.എസ്. മുൻ ചെയർപേഴ്‌സൺ ഗിരിജാ ഷാജി, പി.ബി. സാബു, എ.ഡി.എസ്. വൈസ് ചെയർ പേഴ്‌സൺ രജനി, സെക്രട്ടറി ഷിമി, സുമി എന്നിവർ പ്രസംഗിച്ചു.
Content Highlights: The annual day celebration of Edavanakkad Panchayat Ward 10 Murippadam ADS was held at the Service Co-operative Bank Hall.
Published: 28 Nov 2026, 11:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented