തൃശ്ശൂർ: പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം സമ്പന്നമാക്കുന്നതിൽ തുമ്പികൾക്കുള്ള സ്ഥാനം ചെറുതല്ല. വനങ്ങളുടെ ആരോഗ്യ സൂചകങ്ങളായ ഈ തുമ്പികളിൽ പുതിയ രണ്ടിനങ്ങളെക്കൂടി തിരിച്ചറിഞ്ഞു, ചോപ്പൻ നിഴൽത്തുമ്പിയും കൊങ്കൺ നിഴൽത്തുമ്പിയും. മലയാളികളടങ്ങുന്ന ഏഴംഗ ഗവേഷകസംഘമാണ് ഇവയെ തിരിച്ചറിഞ്ഞത്.
ഇരുളടഞ്ഞ വനപ്രദേശങ്ങളിൽ കാണപ്പെടുന്നതിനാലാണ് ഇവയെ 'നിഴൽത്തുമ്പികൾ' എന്ന് വിളിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാടുനിന്നാണ് ചോപ്പൻ നിഴൽത്തുമ്പിയെ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽനിന്ന് തിരിച്ചറിഞ്ഞതിന് കൊങ്കൺ നിഴൽത്തുമ്പിയെന്നും പേരു നൽകി. ഒരു നൂറ്റാണ്ട് മുൻപ് ബ്രിട്ടീഷ് ഗവേഷകൻ ഡോ. എഫ്.സി. ഫ്രേസർ നീലഗിരി കുന്നുകളിൽനിന്ന് കണ്ടെത്തിയ ചെമ്പൻ നിഴൽത്തുമ്പിയോടാണ് പുതുതായി തിരിച്ചറിഞ്ഞ തുമ്പികൾക്ക് സാമ്യം.

സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസിലെ ഡോ. വിവേക് ചന്ദ്രൻ, റെജി ചന്ദ്രൻ, ഇന്ത്യൻ ഫൗണ്ടേഷൻ ഫോർ ബട്ടർഫ്ളൈസിലെ ഡോ. ദത്തപ്രസാദ് സാവന്ത്, പുണെ എംഐടി വേൾഡ് പീസ് സർവകലാശാലയിലെ ഡോ. പങ്കജ് കൊപാർഡെ, ബെംഗളൂരു നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ ഡോ. കൃഷ്ണമേഖ് കുണ്ടെ, പരിസ്ഥിതി പ്രവർത്തകരായ ഹേമന്ത് ഒഗലെ, അഭിഷേക് റാണെ എന്നിവരടങ്ങുന്ന ഗവേഷകസംഘമാണ് തുമ്പികളെ കണ്ടെത്തിയത്. ഈ പഠനം സൂടാക്സ എന്ന അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: two more dragonflies found in westernghats
Published: 16 Aug 2025, 08:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented