ന്യൂഡൽഹി: കടുവസങ്കേതത്തിന് പുറത്തുള്ള കടുവകളെ സംരക്ഷിക്കാനൊരുക്കുന്ന കേന്ദ്രപദ്ധതിയുടെ ആദ്യഘട്ടത്തിൽ വയനാടും. ഇവയെ പാർപ്പിക്കാൻ പ്രത്യേക സങ്കേതമുണ്ടാക്കും. മനുഷ്യരും കടുവകളും തമ്മിലുള്ള സംഘർഷം കുറയ്ക്കുകയാണ് ലക്ഷ്യം. ഏഴ് സംസ്ഥാനങ്ങളിലെ 40 വനം ഡിവിഷനുകളിലാകും പദ്ധതി. ആകെയുള്ള 3,682 കടുവകളിൽ 30 ശതമാനവും സങ്കേതത്തിന് പുറത്താണ്.
സൗത്ത് വയനാട്, വയനാട് വന്യജീവിസങ്കേതം, നോർത്ത് വയനാട് ഡിവിഷനുകളെ ഉൾപ്പെടുത്താനാണ് ആലോചന. ഈ സാമ്പത്തികവർഷംമുതൽ മൂന്നുവർഷത്തേക്കാണ് പദ്ധതി.
രണ്ടുഘട്ടങ്ങളിലായി രാജ്യമൊട്ടാകെ 80 ഡിവിഷനുകളിൽ നടപ്പാക്കാൻ 88.7 കോടി രൂപയാണ് ചെലവ്. പശ്ചിമഘട്ട മേഖലയിലായി 1087 കടുവകളുണ്ട്. ഈ മേഖലയിൽ കടുവസങ്കേതങ്ങൾക്ക് പുറത്ത് 66 ഡിവിഷനുകളിൽ കടുവസാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തൽ. കേരളത്തിൽ 28 വനം ഡിവിഷനുകളിൽ കടുവസാന്നിധ്യമുണ്ട്.
Content Highlights: tigers outside forest to be protected wayanad also a part of the project
Published: 03 Jul 2025, 12:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented