കോയമ്പത്തൂര്‍: വരയാടുകളുടെ കൃത്യമായ എണ്ണം കണ്ടെത്താന്‍ കേരളവുമായി സഹകരിച്ച് തമിഴ്നാട് മൂന്നുദിവസത്തെ സര്‍വേ നടത്തുന്നു. ഏപ്രില്‍ 29, 30, മേയ് ഒന്ന് തീയതികളിലാണ് സര്‍വേ നടത്തുക. രണ്ട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് വിപുലവും ശാസ്ത്രീയവുമായ രീതിയില്‍ രാജ്യത്ത് ആദ്യമായാണ് ഇത്തരം സര്‍വേ നടത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
സര്‍വേക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തമിഴ്നാട് വനം-പരിസ്ഥിതി അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു അറിയിച്ചു. ഇരവികുളം, സൈലന്റ് വാലി ദേശീയ പാര്‍ക്കുകള്‍, നീലഗിരി, പശ്ചിമഘട്ടത്തില്‍ വരയാടുകളുടെ സാന്നിധ്യമുള്ള മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് സര്‍വേ നടത്തുക. 700 പേര് പങ്കെടുക്കും.
ഇരുസംസ്ഥാനങ്ങളിലുമായിക്കിടക്കുന്ന പശ്ചിമഘട്ട വനമേഖലയിലാണ് വരയാടുകള്‍ കൂടുതലായി കാണുന്നത്. ഇവയെ സംരക്ഷിക്കാനുള്ള പദ്ധതി ഇത്തവണ ബജറ്റില്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനാവശ്യമായ ഫണ്ടും അനുവദിച്ചു. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനവും തുടങ്ങിയിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സംയുക്ത സര്‍വേ നടത്തുന്നത്. സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും.
Content Highlights: nilgiri tahr survey survey from april 29
Published: 25 Apr 2024, 08:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented