
ഇംഫാല്‍: നാഗാലാന്‍ഡിലേക്കുളള അമുര്‍ ഫാല്‍ക്കണുകളുടെ വരവ് ആഘോഷമാക്കുകയാണ് പക്ഷി നിരീക്ഷകരും പരിസ്ഥിതി സ്‌നേഹികളും. പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഇവ പ്രദേശത്ത് എത്തുന്നത്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ അമുര്‍ ഫാല്‍ക്കണുകള്‍ ഇവിടെ എത്തുന്നു.
ദേശാടനത്തിനിടെ ശീതകാലത്ത് വിശ്രമത്തിനും മറ്റുമായി നാഗാലന്‍ഡ്, മണിപ്പുര്‍ തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങളാണ് അമുര്‍ ഫാല്‍ക്കണുകള്‍ തിരഞ്ഞെടുക്കുന്നത്. ഇതിനോടകം ' അമുര്‍ ഫാല്‍ക്കണ്‍ ക്യാപിറ്റല്‍ ഓഫ് ദ വേള്‍ഡ്' എന്ന പേര് നാഗാലാന്‍ഡ് സ്വന്തമാക്കി കഴിഞ്ഞു. മൂന്ന് മുതല്‍ നാലാഴ്ച വരെ വിശ്രമകാലം നീളും.
പരിസ്ഥിതിപരമായി പ്രാധാന്യം അര്‍ഹിക്കുന്ന പക്ഷിയിനം കൂടിയാണിവ. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തിലാണ് ഇവ ഉള്‍പ്പെടുന്നത്. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രജനനത്തിനായി ഇവ എത്തിപ്പെടുക. 22,000 കിലോമീറ്ററുകള്‍ ഇവ സഞ്ചരിക്കുന്നതായി കരുതപ്പെടുന്നു.
അമുര്‍ ഫാല്‍ക്കണുകളുടെ സംരക്ഷണത്തിനായുള്ള അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2022-ല്‍ തുടര്‍ച്ചയായ ഏഴാം വര്‍ഷവും അമുര്‍ ഫാല്‍ക്കണ്‍ ഉത്സവം മണിപ്പുര്‍ സംഘടിപ്പിച്ചിരുന്നു. 2015-ലാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ ആദ്യമായി ഉത്സവം സംഘടിപ്പിച്ചത്. ദേശാടനത്തിന്റെ ഭാഗമായി ഒക്ടോബറിലെത്തുന്ന ഇവ നവംബറോടെ പ്രദേശം വിടുകയാണ് പതിവ്. ശീതകാലം ആഫ്രിക്കയിലാകും ചെലവഴിക്കുക.
Content Highlights: Nagaland welcomes migratory Amur falcons
Published: 01 Nov 2023, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented