ചെന്നൈ: മുതുമല കടുവാസങ്കേതത്തില്‍ കടുവകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനവ്. 2023-24-ല്‍ 129 കടുവകളെന്നത് 2024-25-ല്‍ 165 ആയി ഉയര്‍ന്നിട്ടുണ്ട്. ജൂലായ് 29, അന്താരാഷ്ട്ര കടുവ ദിനത്തോടനുബന്ധിച്ചാണ് കണക്കുകള്‍ പുറത്തുവന്നത്. 688.59 ഹെക്ടറാണ് മുതുമല കടുവ സങ്കേതത്തിന്റെ വിസ്തീര്‍ണം.
സംസ്ഥാനത്ത് ഏറ്റവുമധികം കടുവകളുളളതും മുതുമല കടുവ സങ്കേതത്തിലാണ്. വന്യജീവികള്‍ക്ക് ആവശ്യമായിവരുന്ന സമൃദ്ധമായ ജലസ്രോതസ്സുകളും മുതുമല കടുവ സങ്കേതത്തിന്റെ പ്രത്യേകതകളിലൊന്നാണ്. ആവാസവ്യവസ്ഥ സംരക്ഷിച്ചതിനൊപ്പം അധിനിവേശ സസ്യങ്ങളെ നീക്കിയതും കടുവകളുടെ എണ്ണം കൂടാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു.
ലാന്റാന കാമാര എന്ന് വിളിപ്പേരുള്ള ഒരു അധിനിവേശ സസ്യം മുതുമല കടുവ സങ്കേതത്തിന് ഭീഷണിയായി മാറിയ സാഹചര്യമുണ്ടായിരുന്നു. ഈ സസ്യത്തെ നിയന്ത്രിച്ചില്ലായിരുന്നെങ്കില്‍ മുതുമല കടുവ സങ്കേതത്തിലെ ജീവജാലങ്ങള്‍ക്ക് ഉടനീളം ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുമായിരുന്നെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവയുടെ എണ്ണം നിയന്ത്രിക്കാനും മുതുമല കടുവ സങ്കേതത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. കടുവ സങ്കേതത്തിലെ വേട്ടയാടലിന് കടിഞ്ഞാണിടാനും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു.
കടുവകളുടെ സംരക്ഷണത്തിന് രാജ്യത്തുതന്നെ മാതൃകയാണ് മുതുമല കടുവ സങ്കേതമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കടുവകളെ കൂടാതെ പുള്ളിപ്പുലികള്‍, ധോള്‍, കഴുതപ്പുലികള്‍, കഴുകന്മാര്‍, ആനകള്‍ എന്നിവയാണ് മുതുമല കടുവ സങ്കേതത്തിലുളളത്.
Content Highlights: mudumalai tiger population increases by 28 percentage
Published: 31 Jul 2025, 02:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented