ശവംതീനികളാണ് കഴുകന്മാര്‍. ചീഞ്ഞളിഞ്ഞ മാംസവും മറ്റും മൂലമുളള രോഗാണുബാധ ഒരുപരിധി വരെ കഴുകന്മാര്‍ തടയുന്നു. കഴുകന്മാരുടെ എണ്ണം കുറയുന്നത് ആയിരക്കണക്കിനാളുകളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. വംശനാശത്തിന് അരികിലെത്തിയ കഴുകന്മാര്‍ മൂലം ആയിരക്കണക്കിനാളുകളുടെ മരണം എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തുകയാണ് പുതിയ പഠനം. ഇന്ത്യന്‍ വള്‍ച്ചറിന്റെ (gyps indicus) എണ്ണം കുറയുന്നത് രാജ്യത്ത് പ്രതിവര്‍ഷം ഒരുലക്ഷം മരണങ്ങള്‍ സംഭവിക്കാൻ ഇടയാക്കിയേക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. 

To advertise here,

1990-കളില്‍ ഇന്ത്യയില്‍ കഴുകന്മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കന്നുകാലികളിലും മറ്റും ഉപയോഗിക്കുന്ന ഡൈക്ലോഫെനാക് എന്ന വെറ്ററിനറി മരുന്നിന്റെ ഉപയോഗമാണ് ഇതിന് പിന്നിലെ കാരണമെന്ന് പിന്നീട് കണ്ടെത്തി. കന്നുകാലികളുടെ മാംസം ഭക്ഷിക്കുന്നതിലൂടെ കഴുകന്മാരിലേക്കും ഈ മരുന്നിന്റെ സാന്നിധ്യമെത്തുന്നു. ഇന്ത്യന്‍ വള്‍ച്ചറുകളെയാണ് ഉദാഹരണമായി പഠനം ഉപയോഗിച്ചിരിക്കുന്നത്. തെക്കനേഷ്യയില്‍ പ്രധാനമായും കാണപ്പെടുന്ന ഇവയെ ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ കാണാം. ഒരുകാലത്ത് സ്ഥിരം കാഴ്ചയായിരുന്ന കഴുകന്മാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു. 

1994-ല്‍ ഡൈക്ലോഫെനാക് നിലവില്‍ വരുത്തിന് മുന്‍പുള്ളതും അതിന് ശേഷമുള്ളതുമായ സമയമാണ് പഠനം വിലയിരുത്തിയത്. കഴുകന്മാര്‍ വംശനാശത്തിന്റെ വക്കിലെത്തിയ പ്രദേശങ്ങളില്‍ മാംസം ചീഞ്ഞളിഞ്ഞുണ്ടായ രോഗാണുബാധ മൂലമുള്ള മരണങ്ങള്‍ നാല് ശതമാനമായാണ് ഉയര്‍ന്നത്. ശ്രദ്ധിക്കപ്പെടാതെ പോയ മാംസങ്ങള്‍ മൂലം ജലസ്രോതസ്സുകള്‍ പോലും മലിനപ്പെട്ടു. 

മാംസം ധാരാളമായി പുറംപ്രദേശങ്ങളിലടിഞ്ഞത് കഴുകന്മാരാണ് മുന്‍പ് ക്ഷണമാക്കിയിരുന്നത്. എന്നാല്‍, കഴുകന്മാരുടെ അഭാവം നായകളുടെ എണ്ണവും അതുവഴി റാബീസ് രോഗാണുബാധ വര്‍ധിക്കാനുമിടയാക്കി. കഴുകന്മാര്‍ എങ്ങനെയാണ് പരിസ്ഥിതിക്ക് ഉപകരാപ്രദമാകുന്ന രീതിയില്‍ മാറുന്നത് എന്നതിന് പുതിയ മാനങ്ങള്‍ കൂടി നല്‍കുകയാണ് ഏറ്റവും ഒടുവിലിറങ്ങിയ ഈ പഠന റിപ്പോര്‍ട്ട്.