
ഇന്ത്യയില്‍ നിന്നും നാലു പുതിയയിനം ചിലന്തികളെകൂടി കണ്ടെത്തി. കേരളം, തമിഴ്നാട്, മേഘാലയ എന്നിവിടങ്ങളില്‍ നിന്നാണ് പുതിയയിനം ചിലന്തികളെ കണ്ടെത്തിയത്. ഹോങ്കോങിയ നൊവിയ (Hongkongia novia), മെഡ്മാസ സഗാക്സ് (Medmassa sagax), മെഡ്മാസ പോസ്റ്റിക (Medmassa ptosica), സ്റ്റെറിഫൊപ്പസ് വങ്കാല (Steriphophus wangala) എന്നിങ്ങനെയാണ് പുതിയ ചിലന്തികള്‍ക്ക് പേരിട്ടിരിക്കുന്നത്. ഇതില്‍ ചൈനയില്‍ മാത്രം കാണപ്പെടുന്ന ഒരു ചിലന്തിയുമുണ്ട്.
കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം. തമിഴ്നാട്ടിലെ കന്യാകുമാരി. മേഘാലയയിലെ ഗാരോ കുന്നുകള്‍ - എന്നിവിടങ്ങളില്‍ നിന്നുമാണ് ഈ ചിലന്തികളെ കണ്ടെത്തിയത് എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ചിലന്തി ഗവേഷണ വിഭാഗത്തിലെ ഡോ. പ്രദീപ് എം. ശങ്കരന്‍ പറഞ്ഞു. പഠനറിപ്പോര്‍ട്ട് അന്താരാഷ്ട്ര സയന്‍സ് മാസികയായ സൂടാക്സയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹോങ്കോങിയ, മെഡ്മാസ ചിലന്തികള്‍ക്ക് ശാരീരികമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിലാണ് പേരിട്ടിരിക്കുന്നത്. സ്റ്റെറിഫൊപ്പസിന് മേഘാലയയിലെ ഗാരോ വിഭാഗക്കാരുടെ വിളവെടുപ്പ് ഉത്സവമായ വങ്കാലയുടെ പേരും നല്‍കി. ഗവേഷകരായ ഋഷികേഷ് ത്രിപാഠി, ഗൗതം കഡം എന്നിവരും ചിലന്തികളെക്കുറിച്ചുള്ള പഠനത്തില്‍ പങ്കാളികളായി.
ഹോങ്കോങിയ നൊവിയ
ചൈനയില്‍ മാത്രം കാണപ്പെട്ടിരുന്നതാണ് ഹോങ്കോങിയ ചിലന്തികളെന്ന് ഡോ. പ്രദീപ് പറയുന്നു. ഇതാദ്യമായാണ് ഇവയെ ഇന്ത്യയില്‍ കണ്ടെത്തുന്നത്. ചുവപ്പുകലര്‍ന്ന തവിട്ടും വിളറിയ കറുപ്പ് നിറവുമാണ് ഹോങ്കോങിയ നൊവിയ ചിലന്തികള്‍ക്ക്. നാലു മില്ലിമീറ്റര്‍ മാത്രമാണ് ശരീരത്തിന് വലിപ്പം വയ്ക്കുക. ഇരപിടിക്കാന്‍ ഇവ വല നെയ്യില്ല. കരിയിലകള്‍ക്കിടയിലും കല്ലുകള്‍ക്കിടയിലുമാണ് ഇവയെ കാണപ്പെടുന്നത്. അതിവേഗത്തില്‍ സഞ്ചരിക്കാനാകും. മൂന്നാമത്തെയും നാലാമത്തെയും കാലുകളുടെ അഗ്രഭാഗത്തായി കാണുന്ന കട്ടികൂടിയ രോമങ്ങള്‍ ഇവയുടെ പ്രത്യേകതയാണ്.
മെഡ്മാസ സഗാക്സ്
തവിട്ടും കറുപ്പും നിറത്തിലാണ് മെഡ്മാസ സഗാക്സ്, മെഡ്മാസ പോസ്റ്റിക ചിലന്തികള്‍. ഏഴു മില്ലിമീറ്റര്‍ വരെ ഇവയ്ക്ക് ശരീരവലിപ്പമുണ്ടാകും. ഇരപിടിക്കാന്‍ വല നെയ്യില്ല. എന്നാല്‍, പകല്‍സമയം മരങ്ങള്‍, പാറക്കെട്ടുകള്‍ എന്നിവയുടെ പുറത്തായി വലകൊണ്ട് നിര്‍മിക്കുന്ന ചെറിയ കൂടുകള്‍ക്കുള്ളില്‍ ഇവ മറഞ്ഞിരിക്കും. രാത്രികാലങ്ങളില്‍ മാത്രമാണ് പുറത്തിറങ്ങുക. അതിവേഗം സഞ്ചരിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.
സ്റ്റെറിഫൊപ്പസ് വങ്കാല
ഓറഞ്ച് കലര്‍ന്ന ചുവപ്പും മങ്ങിയ വെളുപ്പും നിറമാണ് സ്റ്റെറിഫൊപ്പസ് വങ്കാല ചിലന്തികള്‍ക്ക്. ഇവയും ഇര പിടിക്കാന്‍ വല നെയ്യാറില്ല. എട്ടുമില്ലീമീറ്റര്‍ മാത്രമാണ് ശരീരത്തിന് വലിപ്പം വയ്ക്കുക. മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി ഇവ വളരെ സാവധാനത്തിലാണ് സഞ്ചരിക്കുക. കല്ലുകള്‍ക്കിടയിലാണ് കാണപ്പെടുക. വീതികൂടിയ രോമങ്ങളോട് കൂടിയ തടിച്ച മുന്‍കാലുകള്‍ ഇവയുടെ പ്രത്യേകതയാണ്.
മെഡ്മാസ പോസ്റ്റിക
മെഡ്മാസ ചിലന്തികള്‍ ആഫ്രിക്ക, ഓസ്ട്രേലിയ, തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളിലും. ഇവയെ ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നും കണ്ടെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റെറിഫൊപ്പസ് ഇനത്തില്‍പ്പെട്ട രണ്ടാമത്തെ ചിലന്തിയെയാണ് ഇന്ത്യയില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഒന്നാമത്തെയും രണ്ടാമത്തെയും കാലുകളുടെ അടിഭാഗത്തായുള്ള നീളംകൂടിയ മുള്ളുകള്‍ പ്രത്യേകതയാണ്.
Content Highlights: 4 new spider species found in india hongkongia novia medmassa sagax medmassa ptosica steriphophus
Published: 09 Aug 2024, 02:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented