180 വർഷങ്ങൾക്ക് ശേഷം അസമിൽ 'റൂംഗിയ മാസ്റ്റേഴ്‌സി' (Rungia mastersii) എന്ന അപൂർവ സസ്യത്തെ ഗവേഷകർ വീണ്ടും കണ്ടെത്തി. അസം സർവകലാശാലയിലെ (സിൽചാർ) ലൈഫ് സയൻസ് ആൻഡ് ബയോഇൻഫർമാറ്റിക്സ് വകുപ്പിലെ ഗവേഷകനായ കങ്കൺ കുമാർ ദാസ്, പ്രൊഫസർ ദെബ്‌ജ്യോതി ഭട്ടാചാര്യ എന്നിവരാണ് അസമിലെ ദിമ ഹസാവോ ജില്ലയിലെ ജാതിംഗ കുന്നുകളിൽ നിന്ന് ഈ സസ്യത്തെ തിരിച്ചറിഞ്ഞത്.

To advertise here,

ഏകദേശം രണ്ട് നൂറ്റാണ്ടുകളായി ഈ ചെടിയെക്കുറിച്ച് ലോകത്ത് എവിടെയും ഒരു വിവരവും ഇല്ലായിരുന്നു. 'ഹൗറയിലെ സെൻട്രൽ നാഷണൽ ഹെർബേറിയത്തിൽ (CNH) മാത്രമാണ് ഇതിന്റെ ഒരേയൊരു ഹെർബേറിയം ഷീറ്റ് സൂക്ഷിച്ചിട്ടുള്ളത്.

1845-ൽ ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ ജെ.ഡബ്ല്യു. മാസ്റ്റേഴ്‌സ് ആണ് ഈ ചെടി ആദ്യമായി കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായാണ് ഇതിന് 'റൂംഗിയ മാസ്റ്റേഴ്‌സി' എന്ന് പേരിട്ടത്.

900 മുതൽ 1,250 മീറ്റർ വരെ ഉയരമുള്ള ഈർപ്പമുള്ള വനങ്ങളിൽ വളരുന്ന ഇവയ്ക്ക്, ചെറിയ പർപ്പിൾ വരകളോട് കൂടിയ ഇളം പച്ച അല്ലെങ്കിൽ വെള്ള നിറത്തിലുള്ള പൂക്കളാണുള്ളത്.

അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ (IUCN) റെഡ് ലിസ്റ്റ് മാനദണ്ഡ പ്രകാരം ഈ വർഗ്ഗത്തെ ഔദ്യോഗികമായി 'വിലയിരുത്തപ്പെടാത്തവ' (not evaluated) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വംശനാശഭീഷണിയിലുമാണ്.