രപിടിയന്‍ സസ്യത്തിന്റെ സ്രവം ഉപയോഗിച്ച് മനുഷ്യന് ഉപകാരപ്രദമായ നാനോകണങ്ങള്‍ നിര്‍മിക്കാമെന്ന് കണ്ടെത്തല്‍. ഇത്തരം സില്‍വര്‍ നാനോകണങ്ങള്‍ക്ക് രക്താര്‍ബുദ കോശങ്ങളെ നശിപ്പിക്കാനും ശരീരത്തിന് വിനാശകാരികളായ തന്മാത്രകളെ നിര്‍വീര്യമാക്കാനും കഴിവുണ്ടെന്നാണ് കണ്ടെത്തിയത്.

To advertise here,

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃതകോളേജിലെ ജന്തുശാസ്ത്രവിഭാഗം അസി. പ്രൊഫ. ഡോ. അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തിന്റേതാണ് കണ്ടെത്തല്‍. ഇവരുടെ കണ്ടുപിടിത്തം നാച്ച്വര്‍ ജേണലായ സയന്റിഫിക് റിപ്പോര്‍ട്‌സില്‍ പ്രസിദ്ധീകരിച്ചു.

ഇരപിടിയന്‍ സസ്യം

ഇരപിടിയന്‍ സസ്യങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് എന്നും ജിജ്ഞാസ ജനിപ്പിച്ചിരുന്നവയാണ്. പത്തനംതിട്ടജില്ലയില്‍ ഇത്തരം സസ്യങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇവ ജീവിതത്തിന് അത്യാവശ്യമായ ജൈവഘടകങ്ങള്‍ ലഭിക്കാന്‍ അവയുടെ ഇലകളെ ഒരു അടപ്പുള്ള പാത്രംപോലെ രൂപമാറ്റം വരുത്തുന്നു.

ഈ പാത്രത്തിലെ സ്രവത്തിന് അതില്‍വീഴുന്ന ചെറിയപ്രാണികളെ കൊല്ലാനും അവയെ ദഹിപ്പിച്ച് അതിന്റെ മാംസ്യത്തിലടങ്ങിയ നൈട്രജന്‍ അടക്കമുള്ളവയെ ജൈവഘടകങ്ങളാക്കി മാറ്റാനും ശേഷിയുണ്ട്. തുടര്‍ന്ന്, അവ ചെടിയുടെ ശരീരത്തിലേക്ക് വലിച്ചെടുക്കുന്നു. ഇത്തരത്തിലുള്ള നെപ്പന്തസ് വെന്‍ട്രേറ്റ എന്ന ഇരപിടിയന്‍ സസ്യത്തിന്റെ സ്രവം ഉപയോഗിച്ച് സില്‍വര്‍നാനോ കണങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍.

placeholder
.
ഡോ.എ.പി അജയ്കുമാര്‍/ ഒ.സാബിറ

വിവിധ മനുഷ്യ അവയവങ്ങള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ മുതലായവയില്‍ ബാക്ടീരിയകള്‍ ഉണ്ടാക്കുന്ന ബയോഫിലിമുകള്‍ ആന്റിബയോട്ടിക് പ്രതിരോധംമൂലം മാരക അണുബാധകള്‍ക്ക് കാരണമാകാറുണ്ട്. ഈ സംഘം വികസിപ്പിച്ച നാനോകണങ്ങള്‍ക്ക് ഇത്തരത്തിലുള്ള ബയോഫിലിമുകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്നും കണ്ടെത്തി.

ഗവേഷകസംഘം

ഡോ. എ.പി. അജയ്കുമാര്‍, ഗവേഷകവിദ്യാര്‍ഥി ഒ. സാബിറ എന്നിവര്‍ക്കൊപ്പം അസോസിയേറ്റ് പ്രൊഫ. ഡോ. കെ.വി. സീന, അസി. പ്രൊഫ. സുധിര്‍ രാമവര്‍മ എന്നിവരും ഗവേഷണവുമായി സഹകരിച്ചു. ജാമിയ സലഫിയ കോളേജിലെ ഡോ. കെ. മുദ്ദുകൃഷ്ണന്‍, പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ഡോ. അലന്‍ അലക്‌സ്, തിരുവനന്തപുരം വനിതാകോളേജിലെ ഡോ. പ്രവീണ്‍ കുമാര്‍, വി. പാര്‍വതി (ഗവേഷക), തൃശ്ശൂര്‍ നാട്ടിക കോളേജിലെ ജന്തുശാസ്ത്രവിഭാഗം അസി. പ്രൊഫ. ഡോ. വി.എസ്. ബിനിത, അജ്മാന്‍ യൂണിവേഴ്‌സിറ്റി അസി. പ്രൊഫ. ഡോ. കെ.എന്‍. ജയരാജ്, തൃശ്ശൂര്‍ വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. എ.വി. രഘു എന്നിവരും സംഘത്തിലുണ്ടായിരുന്നു.