
വംശമറ്റുവെന്ന് കരുതിയ പെര്‍ണാംബുക്കോ ഹോളി ട്രീ (Ilex sapiiformis) എന്ന ബ്രസീലിയന്‍ മരത്തെ ഏകദേശം 200 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. രണ്ടുനൂറ്റാണ്ടോളം കാണാമറയത്ത് തുടരുകയായിരുന്നു ഈ മരം. 40 അടി വരെ നീളം വെയ്ക്കാന്‍ സാധിക്കുന്ന ഈ മരത്തെ ബ്രസീലിന്റെ വടക്കുകിഴക്ക് പ്രദേശത്താണ് വീണ്ടും കണ്ടെത്തിയത്. നാല് മരങ്ങളുടെ സാന്നിധ്യമാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്.
ഒരു കാലത്ത് ഉഷ്ണമേഖാ അറ്റ്‌ലാന്റിക് കാടുകളില്‍ ധാരാളമായി ഈ മരത്തെ കണ്ടുവന്നിരുന്നു. നഗരവത്കരണം പോലുള്ള മൂലം കാടിന്റെ വിസ്തൃതി കുറഞ്ഞതും ഈ മരങ്ങളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമായി. മേഖലയില്‍ നടത്തിയ പര്യവേഷണം നടക്കുന്നതിനിടെ ഒരു മരം പൂര്‍ണമായും നശിച്ചതായി കണ്ടെത്തി. നദിക്കരയോട് ചേര്‍ന്നുള്ള മരമാണ് നശിച്ച നിലയില്‍ കണ്ടെത്തിയത്.
ഹോളിവുഡ് താരം ലിയനാര്‍ഡോ ഡി കാപ്രിയോ സഹസ്ഥാപകനായ റി-വൈല്‍ഡ് എന്ന സംരക്ഷണ സംഘടനയുടെ സഹായവും കണ്ടെത്തിന് സഹായകരമായി. സ്‌കോട്ടിഷ് ജീവശാസ്ത്രജ്ഞനായ ജോര്‍ജ് ഗാര്‍ഡനര്‍ 1838-ലാണ് ആദ്യമായി ഈ മരങ്ങളുടെ സാന്നിധ്യം റെക്കോഡ് ചെയ്യുന്നത്. പിന്നീട് ഈ മരത്തെ സംബന്ധിച്ച് മറ്റുവിവരങ്ങള്‍ ലഭിക്കാത്തത് മൂലം വംശമറ്റുവെന്ന് കരുതുകയായിരുന്നു ശാസ്ത്രലോകം.
Content Highlights: Tree That Went Extinct In 1838 found after many years in brazil
Published: 29 Oct 2023, 09:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented