
ഭോപ്പാൽ: മധ്യപ്രദേശിലെ ഗാന്ധിസാഗർ വന്യജീവി സങ്കേതത്തിൽ വർഷങ്ങൾക്കുശേഷം അപൂർവ്വ കാട്ടുപൂച്ചയായ കാരക്കലിന്റെ (caracal) സാന്നിധ്യം. സ്യാഹഘോഷ് എന്ന് പ്രാദേശികമായ അറിയപ്പെടുന്ന കാട്ടുപൂച്ചയുടെ ചിത്രം ക്യാമറ ട്രാപ്പിലാണ് പതിഞ്ഞത്.
മന്ദ്സൗർ ഫോറസ്റ്റ് ഡിവിഷനിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ട്രാപ്പിലാണ് പ്രായപൂർത്തിയായ ആൺ കാരക്കലിന്റെ ചിത്രം പതിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
പൊതുവെ നാണക്കാരും വേഗത്തിൽ ഓടാന്‍ കഴിവുള്ളവയുമായ ഈ കാട്ടുപൂച്ചകൾ രാത്രികാലങ്ങളിലാണ് സജീവമാകുക. മാംസഭുക്കുകളായ ഇവ ഇന്ത്യയിൽ വംശനാശഭീഷണി നേരിടുന്ന വിഭാഗക്കാരാണ്. അതിനാൽ ഇവയുടെ സാന്നിധ്യം അപൂർവ്വമായി വിലയിരുത്തപ്പെടുന്നു.
വന്യജീവി സങ്കേതത്തിന്റെ മികച്ച പരിപാലനമാണ് കാരക്കലിന്റെ സാന്നിധ്യം രേഖപ്പെടുത്താൻ കാരണമായതെന്നാണ് വനംവകുപ്പിന്റെ പക്ഷം.
അടുത്ത കാലത്ത് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളിൽ രണ്ടെണ്ണത്തെ ഗാന്ധിസാഗർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിരുന്നു. പ്രഭാഷ്, പവക് എന്ന് വിളിപ്പേരുള്ള രണ്ട് ദക്ഷിണാഫ്രിക്കൻ ചീറ്റകളെയാണ് ഗാന്ധിസാഗറിലെത്തിച്ചത്.
Content Highlights: rare caracal spotted in Madhya pradeshs Gandhi sagar sanctuary
Published: 11 Jul 2025, 06:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented