സോലാപുർ: പ്രശസ്ത വന്യജീവിസംരക്ഷകനും എഴുത്തുകാരനുമായ മാരുതി ചിറ്റംപള്ളി (93) സോലാപുരിൽ അന്തരിച്ചു. വന്യജീവി സംരക്ഷണം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള ആജീവനാന്ത സമർപ്പണത്തിന് ചിറ്റംപള്ളിക്ക് പദ്‌മശ്രീ ലഭിച്ചിരുന്നു. വനമുനി എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

To advertise here,

തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വിദർഭമേഖലയിൽ ഫോറസ്റ്റ് ഓഫീസർ, എഴുത്തുകാരൻ, വനസംരക്ഷണം എന്നീ മേഖലകളിൽ ചെലവഴിച്ചു. പ്രദേശത്തെ വനങ്ങളെയും വന്യജീവികളെയുംകുറിച്ച് വിപുലമായ അറിവുണ്ടായിരുന്നു അദ്ദേഹത്തിന്. വിദർഭയിലെ വന്യജീവികളെക്കുറിച്ചും ഗോത്രസമൂഹങ്ങളിലെ വാക്കുകളും ആവിഷ്കാരങ്ങളും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ഈ വാക്കുകൾ മറാഠി പദസഞ്ചയത്തെ സമ്പന്നമാക്കി. 1990-ൽ ഡെപ്യൂട്ടി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആയി വിരമിച്ചു. തുടർന്ന് ചിറ്റംപള്ളി പ്രകൃതിയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നത് മരണാവസാനംവരെ തുടർന്നു. 1981-ൽ എഴുതിയ പക്ഷി ജയ ദിഗന്തര എന്ന പുസ്തകമാണ് അദ്ദേഹം ആദ്യമെഴുതിയത്.