ര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുകയും 12 മണിക്കൂറില്‍ കൊഴിഞ്ഞുപോവുകയും ചെയ്യുന്ന മൂണ്‍ഫ്‌ളവര്‍ (Strophocactus wittii) വീണ്ടും കേംബ്രിജ് യൂണിവേഴ്‌സിറ്റി ബൊട്ടാണിക് ഗാര്‍ഡനില്‍ വിരിഞ്ഞു. വനപ്രദേശങ്ങളില്‍ കള്ളിമുള്‍ചെടിയുടെ ഉപവിഭാഗമായ ഇവ പൂവിടുന്നത് സൂര്യന്‍ അസ്തിക്കുമ്പോഴാണെന്നാണ് ഗവേഷകരുടെ ചൂണ്ടിക്കാട്ടുന്നത്. വനപ്രദേശങ്ങളില്‍ ഇവ സാധാരണമാണെങ്കിലും ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ ഇവ സുലഭമല്ല. 

To advertise here,

കേംബ്രിജ് യൂണിവേഴ്‌സിറ്റി ബൊട്ടാണിക് ഗാര്‍ഡനിലെ പ്ലാന്റില്‍ രണ്ട് പൂക്കള്‍ ഈയടുത്ത് വിരിഞ്ഞിരുന്നു. അടുത്ത മൊട്ട് ഈ ആഴ്ച അവസാനത്തോടെ പൂവിടുമെന്നും കരുതപ്പെടുന്നു. 2021-ലാണ് യു.കെയിലാദ്യമായിൽ ആദ്യമായി മൂൺഫ്ലവര‍് പൂക്കള്‍ പൂവിടുന്നത്. ഫെബ്രുവരി മാസം പൂമൊട്ട് വിരിയുന്നതിന്റെ ദൃശ്യങ്ങള്‍ അഞ്ചുലക്ഷം പേരാണ് വെബ്ക്യാമിലൂടെ കണ്ടത്.

വിരിയാന്‍ പാകത്തിലുള്ള നാല് മൊട്ടുകള്‍ ഗാര്‍ഡനിലുണ്ടായിരുന്നെങ്കിലും നാലാത്തെ പൂമൊട്ട് നശിച്ചുപോവുകയായിരുന്നു. പൂവ് കാണാനായി സഞ്ചാരികളുടെ ഒഴുക്കാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക്. പൂവ് മുഴുവനായി വിരിയുന്നതിന് മുന്‍പ് നല്ലൊരു സുഗന്ധവും പുറപ്പെടുവിക്കും. വിരിഞ്ഞ ശേഷം മണത്തില്‍ വ്യത്യാസമുണ്ടാകും. പിന്നീട് രൂക്ഷമായ ഗന്ധമാകും. ആമസോണ്‍ മഴക്കാടുകളില്‍ കൂടുതലായും കാണപ്പെടുന്ന മൂണ്‍ഫ്‌ളവര്‍ ലോകമെമ്പാടുമുള്ള 30 ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളിലുണ്ട്.