സിഡ്നി: മൈക്രോപ്ലാസ്റ്റിക്കുകള്‍ പോലുള്ള പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ ശ്വാസനാളിയിലടിഞ്ഞ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യത അധികമെന്ന് പഠനങ്ങള്‍. ഓരോ മണിക്കൂറിലും മനുഷ്യര്‍ 16.2 പ്ലാസ്റ്റിക് ശകലങ്ങള്‍ (16.2 bits) ശ്വസിക്കുന്നതായി 2022-ല്‍ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു. പ്ലാസ്റ്റിക്കില്‍ നിന്ന് വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍.
ഫിസിക്സ് ഓഫ് ഫ്ളുയിഡ്സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ നാസാദ്വാരങ്ങളിലും, തൊണ്ടയ്ക്ക് പിറകിലുമായി ശേഖരിക്കപ്പെട്ടതായി കണ്ടെത്തി. ശ്വസന രീതിയും മൈക്രോപ്ലാസ്റ്റിക്കുകളുടെ വലിപ്പത്തിന്റെയും അടിസ്ഥാനത്തിലാണ് വിവിധയിടങ്ങളിലായി മൈക്രോപ്ലാസ്റ്റിക്കുകള്‍ ശേഖരിക്കപ്പെട്ടത്. വലിപ്പമേറിയ മൈക്രോപ്ലാസ്റ്റിക് ശകലങ്ങള്‍ അധികവും അടിഞ്ഞത് ശ്വാസനാളികളിലാണ്.
Content Highlights: microplastics getting deposited in human respiratory tract study
Published: 15 Jun 2023, 11:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented