
ജൂലൈ 2021 പുലര്ച്ചെ ആയിരക്കണക്കിന് ചത്ത മീനുകളാണ് മിനിയാപ്പൊളിസിന് 140 മൈൽ വടക്കുള്ള പോക്കെഗാമ തടാക തീരത്ത് അടിഞ്ഞത്. തുടര്ന്ന് മിനസോട്ട ഡിപ്പാര്ട്ട്മെന്റ് ഓഫ് നാച്ചുറല് റിസോഴ്സസ് അധികൃതര് നടത്തിയ പരിശോധനയില് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ശുദ്ധ ജലാശയങ്ങളിലുള്ള താഴ്ന്ന ഓക്സിജന് തോതായിരുന്നു മീനുകള് കൂട്ടത്തോടെ ചാവാനിടയാക്കിയ പ്രധാന കാരണം. അമിതമായ ചൂടും മലിനീകരണവുമായിരുന്നു മീനുകള് ജീവന് വെടിയാനുള്ള മറ്റ് കാരണങ്ങള്. പോക്കെഗാമ പോലെയുള്ള തടാകങ്ങളിലെ അമിതമായ ചൂട് ആല്ഗകള് രൂപപ്പെടാന് കാരണമാകും. ഇവ മത്സ്യസമ്പത്തിനാകെ ഭീഷണിയാണ്. വര്ഷങ്ങളായി വരള്ച്ചയുടെ പിടിയിലമര്ന്നിരിക്കുന്ന മിനസോട്ടന് ജലാശയങ്ങള്ക്ക് ഇരട്ട പ്രഹരമായി തീര്ന്നിരിക്കുകയാണ് കുറഞ്ഞ ഓക്സിജന് തോത്.
ജലാശയങ്ങളെ കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ ഉത്തമോദാഹരണമാണ് മിനസോട്ട തടാകത്തിലുണ്ടായ സംഭവം. കഴിഞ്ഞ ഏതാനും നാളുകളായി മിനസോട്ട തടാകത്തിലെ ജലത്തിന്റെ താപന തോത് അനിയന്ത്രിതമായി വര്ധിച്ച് വരികയാണ്. വൈവിധ്യമായ ആവാസവ്യവസ്ഥയുടെ ഉറവിടം കൂടിയായ ഇവിടം നാശത്തിന്റെ വക്കിലാണ്. ചൂടുള്ള ജലാശയങ്ങളില് തണുപ്പുള്ള വെള്ളത്തെ അപേക്ഷിച്ച് ഓക്സിജന് കുറഞ്ഞ അളവില് മാത്രമേയുണ്ടാവുകയുള്ളൂവെന്ന് മിനസോട്ട സര്വകലാശാല നടത്തിയ പഠനങ്ങള് ചൂണ്ടിക്കാണിക്കുന്നു. ജലാശയങ്ങളില് ഓക്സിജന് നഷ്ടപ്പെടുന്നത് ജീവി വര്ഗങ്ങള് നഷ്ടപ്പെടുന്നതിന് സമാനമാണെന്നും പഠനങ്ങള് പറയുന്നു.
പഠനത്തിനായി ലോകത്താകെയുള്ള 400 ജലാശയങ്ങളിലെ താപനില സംബന്ധിച്ച വിവരങ്ങള് സംഘം ശേഖരിച്ചു. 1980 ന് ശേഷം ശരാശരി താപനില ഏഴ് ശതമാനമായി ഉയര്ന്നുവെന്ന് പഠനങ്ങള് ചൂണ്ടിക്കാട്ടി. ജലാശയങ്ങളുടെ അടിത്തട്ട് പലപ്പോഴും താപത്തെ പ്രതിരോധിക്കാറുണ്ട്. എന്നാല് അമിതമായ തോതിലുള്ള കാലാവസ്ഥാ വ്യതിയാനം ഇവിടങ്ങളിലുള്ള 20 ശതമാനം ഓക്സിജനെയും നഷ്ടപ്പെടുത്തി. എന്നാല് മീനുകളുടെ കൂട്ടത്തോടെയുള്ള മരണം മാത്രമല്ല ഓക്സിജന് നഷ്ടപ്പെടുന്നത് കൊണ്ടുണ്ടാവുക. ഓക്സിജന്റെ പരിപൂര്ണമായ അസാന്നിധ്യം മീഥെയ്ന് വാതകം പുറന്തള്ളുന്ന ബാക്ടീരിയകളുടെ അളവ് ജലാശയങ്ങളില് വര്ധിപ്പിക്കും. ജലാശയങ്ങളിലെ താപ തോത് ഉയരുന്നതിനനുസരിച്ച് കൂടുതല് മീഥെയ്ന് പുറന്തള്ളപ്പെടും.
Content Highlights: low oxygen level in lakes threaten fish
Published: 23 Dec 2021, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented