ഉഭയ-ഉരഗ ജീവികളുടെ ആദ്യഘട്ട കണക്കെടുപ്പ് പൂർത്തിയായി: ജീവിവൈവിധ്യത്തിൽ തിരുവനന്തപുരം വനമേഖല മുന്നിൽ


.

നെയ്യാർ: തിരുവനന്തപുരം സംരക്ഷിതവനമേഖലയിലെ ഉഭയ-ഉരഗ ജീവികളുടെ ആദ്യഘട്ട കണക്കെടുപ്പ് പൂർത്തിയായി. നെയ്യാർ, പേപ്പാറ വന്യജീവിസങ്കേതങ്ങൾ, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഉൾപ്പെടുന്ന 212 ചതുരശ്രകിലോമീറ്റർ വനമേഖലയിലാണ്‌ കണക്കെടുപ്പ്‌ നടന്നത്‌.

67 ഇനം ഉഭയജീവികളെയും 80 ഇനം ഉരഗങ്ങളെയും രേഖപ്പെടുത്തി. കണ്ടെത്തിയ ഉഭയജീവികളിൽ 55 എണ്ണവും ഉരഗജീവികളിൽ 42 എണ്ണവും പശ്ചിമഘട്ടത്തിൽമാത്രം കാണുന്നവയാണ്‌. കണ്ടെത്തിയ ഒരിനം കുരുടിയും മൂന്നിനം കവചവാലൻ പാമ്പുകളും വിശദപഠനങ്ങൾക്ക് വിധേയമാക്കേണ്ടവയാണെന്ന്‌ ഗവേഷകൻ ഡോ. സന്ദീപ് ദാസ് പറഞ്ഞു.വനംവകുപ്പും ആരണ്യകം നാച്വർ ഫൗണ്ടേഷനും ചേർന്നുനടത്തിയ കണക്കെടുപ്പിൽ സെയ്‌ന്റ് ജോസഫ്സ്‌ കോളേജ് ഇരിങ്ങാലക്കുട, കേരള വനഗവേഷണസ്ഥാപനം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി, കേരള വെറ്ററിനറി സർവകലാശാല, ഫോറസ്‌ട്രി കോളേജ്, ഫാറൂഖ് കോളേജ് തുടങ്ങി പതിനഞ്ചോളം വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളും മലബാർ നാച്വർ ഹിസ്റ്ററി സൊസൈറ്റി, ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി തുടങ്ങിയ സംഘടനകളും വനപാലകരും പങ്കെടുത്തു.

തിരുവനന്തപുരം വന്യജീവി വിഭാഗം വൈൽഡ് ലൈഫ് വാർഡൻ ഐ.എസ്. സുരേഷ് ബാബു, ഗവേഷകരായ ഡോ. സന്ദീപ്ദാസ്, ഡോ. കെ.പി. രാജ്‌കുമാർ, നിതിൻ ദിവാകർ, അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡന്മാരായ ബ്രിജേഷ് വസന്തൻ, സലിൻ ജോസ്, അനീഷ് കുമാർ, ആരണ്യകം മാനേജിങ് ട്രസ്റ്റി എസ്. ധ്രുവരാജ്‌ എന്നിവർ നേതൃത്വം നൽകി.c

Content Highlights: Herpetofauna survey, amphibians, reptiles


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented