
ജൈവൈവിധ്യത്തിന്റെ കലവറയാണ് പശ്ചിമഘട്ടം. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ 12-ലേറെ പുതിയ ജീവിവിഭാഗങ്ങളെ മേഖലയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ മേഖലയില്‍ മാത്രം കണ്ട് വരുന്ന ജീവിവര്‍ഗങ്ങളും അനവധിയാണ്. അവയില്‍ തന്നെ ഗാലക്‌സി ഫ്രോഗുകളുടെ 90 % കാണപ്പെടുന്നത് പശ്ചിമഘട്ടത്തിലാണ്. പശ്ചിമഘട്ടത്തിന്റെ തെക്കന്‍ മേഖല പഴക്കമേറിയ സസ്യങ്ങളുള്ള മേഖല കൂടിയാണെന്ന് പ്രൊസീഡിംഗ്‌സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വിനോദ സഞ്ചാരമേഖല മൂലമുള്ള ആവാസവ്യവസ്ഥാ നാശവും പശ്ചിമഘട്ടത്തിലെ തവളകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്
പശ്ചിമഘട്ടത്തിന്റെ തെക്കന്‍ മേഖലയിലെ ജൈവൈവിധ്യം ഇന്ന് ഭീഷണി നേരിടുകയാണ്. പരിസ്ഥിതിയിലെ ചെറിയ മാറ്റങ്ങള്‍ പോലും വളരെ വേഗത്തില്‍ ബാധിക്കുന്ന ജീവിവിഭാഗമാണ് ഉഭയജീവികള്‍. മനുഷ്യര്‍ മൂലമുണ്ടാകുന്ന മരംമുറി പോലും ഇവരെ കാര്യമായി ബാധിക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജനവാസമേഖലകളിലുണ്ടായിരിക്കുന്ന വര്‍ധനവ് മൂലവും ഇക്കൂട്ടര്‍ ബാധിക്കപ്പെടുന്നു.
എളുപ്പത്തിന് വേണ്ടി വഴി നിര്‍മിക്കുന്നത് പോലെയുള്ള ഘടകങ്ങള്‍ കാട്ടാനകള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങാനുള്ള പ്രധാന കാരണമായി തീരുന്നു. തവളകളുടെയും മറ്റും പ്രജനന മേഖലകള്‍ പോലും നഷ്ടമായി. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന ബുഷ് ഫ്രോഗ് ഇന്ന് ഐയുസിഎന്‍ പട്ടികപ്രകാരം ഗുരുതര വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ്. ജലാശയങ്ങളോട് ചേര്‍ന്നാണ് ഭൂരിഭാഗം ഉഭജീവികളുടെയും വാസം. അതിനാല്‍ ഉരുള്‍പൊട്ടല്‍ പോലെയുള്ളവ ഉഭയജീവികളെ ബാധിക്കുന്നുണ്ട്.
ആയിരത്തിലേറെ അടി ഉയരത്തില്‍ സര്‍വസാധാരണമായിരുന്ന ടോറന്റ് ഫ്രോഗിനെ ഇന്ന് 100 മുതല്‍ 200 മീറ്റര്‍ വരെ ഉയരത്തില്‍ കാണാം. തുടക്കകാലത്ത് ഇവയെ കണ്ടെത്തിയിരുന്ന മേഖലകളില്‍ ഇന്ന് ഇക്കൂട്ടര്‍ അപൂര്‍വമാണ്. ഇന്ത്യ പോലൊരു രാജ്യത്ത് ഉഭയജീവികള്‍ക്ക് നിയമ സംരക്ഷണമില്ലെന്നും വിമര്‍ശനം ഉയരുകയാണ്. തവള പോലുള്ള ജീവി വിഭാഗത്തിനായി സംരക്ഷിത മേഖലകളില്ല. ജൈവൈവിധ്യ സംരക്ഷണത്തിന് നിലവില്‍ വന്ന 1972-ലെ വന്യജീവി സംരക്ഷണ നിയമം ചുരുക്കം ചില ശുദ്ധജല തവളകളെ മാത്രമാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.
Content Highlights: habitat loss due to tourism in the western ghats pushes endangered frogs to the edge
Published: 18 Jun 2023, 09:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented