കർണാടക സർക്കാരിന്റെ ലോക പരിസ്ഥിതി ദിന പുരസ്ക്കാരം മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ. സുഭാഷ് ചന്ദ്രന്. 1967-69 കാലഘട്ടത്തിലെ എം.എസ്‌സി. ബോട്ടണി വിദ്യാർത്ഥി ആയിരുന്നു സുഭാഷ് ചന്ദ്രൻ. പ്രൊഫസർ എം.കെ. പ്രസാദിന്റെ ശിഷ്യൻ കൂടിയാണ് സുഭാഷ് ചന്ദ്രൻ.
സെെലന്റ് വാലി സംരക്ഷണരംഗത്തും മാധവ് ഗാഡ്കിൽ കമ്മിറ്റികളിലും സജീവമായി പ്രവർത്തിച്ചു. പാലക്കാട് യാക്കര സ്വദേശിയാണ്. ഫോറസ്റ്റ് ഇക്കോളജിയിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. കർണാടകയിലെ ഏറ്റവും മികച്ച സയൻസ് ടീച്ചർ പുരസ്കാരം 2003-ൽ ലഭിച്ചു. രാജ്യോൽസവ് പുരസ്കാരം ലഭിക്കുന്നത് 2013-ലാണ്.
കർണാടകയിലെ കുമ്മ്ട്ട ഡോക്ടർ എ.വി ബലിഗ കോളേജിൽ 1969 മുതൽ 2004 വരെ അധ്യാപകനായി സേവനം അനുഷ്ടിച്ചു. മുന്നൂറിൽ അധികം പ്രബന്ധങ്ങൾ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് സുഭാഷ് ചന്ദ്രന്റേതായിട്ടുണ്ട്. കർണാടക സർക്കാരിന്റെ ഇക്കോളജി ഉപദേശകരിൽ ഒരാൾ കൂടിയാണ് ഡോ.സുഭാഷ് ചന്ദ്രൻ.
Content Highlights: environment day award by Karnataka wins by a malayalee
Published: 12 Jun 2023, 10:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented