പക്ഷിപ്പനി ബാധിച്ച് അര്‍ജന്റീനയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 17,000-ല്‍ അധികം എലഫന്റ് സീലുകൾ ഇല്ലാതായതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം എലഫന്റ് സീലുകളുടെ 95 ശതമാനം കുഞ്ഞുങ്ങളും പക്ഷിപ്പനി ബാധിച്ച് ഇല്ലാതായതായി നേച്ചർ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ പഠനത്തിൽ പറയുന്നു.

To advertise here,

2022-നും 2023-നും ഇടയില്‍ പെറുവിലെയും ചിലിയിലെയും തീരങ്ങളിലെ ഡോള്‍ഫിനുകളിലൂടെയും സമുദ്ര സസ്തനികളിലൂടെയും മറ്റുമാണ് വൈറസ് പടര്‍ന്നതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

2023 ജൂണില്‍ ചിലിയിലെ തെക്കുഭാഗങ്ങളിലുണ്ടായ വൈറസ്ബാധ ക്രമേണ അമേരിക്കയുടെ തെക്കന്‍ തീരത്തേക്കും എത്തുകയായിരുന്നു. 2023 ഒക്ടോബര്‍ മുതല്‍ അര്‍ജന്റീനയിലെ തെക്കന്‍ പ്രദേശത്ത് എലഫന്റ് സീലുകളുടെ റെക്കോഡ് മരണനിരക്കാണ് രേഖപ്പെടുത്തിയത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഈ സ്ഥലത്തിന് സമുദ്ര വന്യജീവി സംരക്ഷണത്തില്‍ ആഗോള പ്രാധാന്യമുണ്ട്.

പക്ഷിപ്പനി വ്യാപനം എലഫന്റ് സീലുകളുടെ ജനനനിരക്കിനെ കാര്യമായി ബാധിച്ചിരിക്കുകയാണ്. 2023 സെപ്റ്റംബറിനും ഒക്ടോബര്‍ 10-നും ഇടയിലാണ് കുട്ടി എലഫന്റ് സീലുകളുടെ മരണനിരക്ക് ഏറ്റവും ഉയര്‍ന്നത്.