യുകെയിലെ കൂടുതല്‍ പ്രദേശങ്ങളില്‍ പക്ഷിപ്പനി വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ്, വേല്‍സ് എന്നിവിടങ്ങളിലാണ് നിയന്ത്രണം കടുപ്പിച്ചത്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ ഗ്രേറ്റ് ബ്രിട്ടനുടനീളം ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ് പ്രൊട്ടക്ഷന്‍ സോണ്‍ (എഐപിഇസ്ഡ്) ആയി പ്രഖ്യാപിച്ചിട്ടുണ്ട്. 

To advertise here,

അഞ്ഞൂറിലധികം വളര്‍ത്തുമൃഗങ്ങളുളള ഫാമില്‍ ആവശ്യം വേണ്ടവരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും നിര്‍ദേശമുണ്ട്. ഫാമുകളില്‍ ജീവനക്കാര്‍ പ്രവേശിക്കുന്നതിന് മുമ്പ് വസ്ത്രങ്ങളും ചെരുപ്പുകളും മറ്റും മാറ്റാനും നിര്‍ദേശമുണ്ട്. വാഹനങ്ങളുടെ ശുചീകരണവും മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച നോര്‍ഫോക്, സഫോക്ക് എന്നീ മേഖലകളില്‍ നിയന്ത്രണം അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.

ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ പക്ഷിപ്പനിയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഒക്ടോബര്‍ 12 ലെ കണക്കുകള്‍ പ്രകാരം 170 ഓളം കേസുകള്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.