ന്യൂഡൽഹി: ഡൽഹിയിൽ വരുംദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ബുധനാഴ്ചയോടെ നഗരത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസിലും വെള്ളിയാഴ്ചയോടെ 41 ഡിഗ്രി സെൽഷ്യസിലും എത്തിയേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതോടൊപ്പം നഗരത്തിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും വായുഗുണനിലവാരസൂചിക 'മിതമായ' നിലയിൽനിന്ന് 'മോശം' അവസ്ഥയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാർച്ച് മാസത്തിൽ ലഭിച്ച നേരിയ മഴയ്ക്ക് ശേഷം ഡൽഹിയിൽ താപനില ക്രമാനുഗതമായി ഉയരുകയാണ്. കഴിഞ്ഞയാഴ്ച 28.2 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. പത്ത് വർഷത്തിനിടയിലെ ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. എന്നാൽ അതിനുശേഷം ക്രമാതീതമായി താപനില വർധിക്കുകയായിരുന്നു. ശനിയാഴ്ച നഗരത്തിൽ രേഖപ്പെടുത്തിയ പരമാവധി താപനില 34.7 ഡിഗ്രി സെൽഷ്യസായിരുന്നു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ താപനിലയിൽ ആറ് മുതൽ ഏഴ് ഡിഗ്രി വരെ വർധനവുണ്ടായേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
തെളിഞ്ഞ ആകാശവും അന്തരീക്ഷത്തിലെ മാറ്റമില്ലാതെ തുടരുന്ന അവസ്ഥയുമാണ് ഈ ചൂട് വർധനവിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ തണുപ്പ് കുറയുന്നതോടെ വരുംദിവസങ്ങളിൽ നഗരത്തിൽ വരണ്ട കാറ്റ് വീശിയേക്കും. മഴയുടെ അഭാവത്തിൽ സൂര്യതാപം കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ താപനില ഉയരുമെന്നും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കാലാസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ് വെതർ അറിയിച്ചിട്ടുണ്ട്.
Content Highlights: Temperatures in Delhi projected to reach 41°C by late week in 2026., IMD warns of potential heatwave conditions across the capital., Air quality expected to decline from moderate to poor status., Expert analysis attributes rising heat to dry winds and clear skies.
Published: 12 Apr 2026, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented