വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമല ഹാരിസിനെ പിന്നിലാക്കി മുന്നേറ്റം തുടരുന്ന ഡൊണാള്‍ഡ് ട്രംപിന് 24 സ്റ്റേറ്റുകളില്‍ മുന്‍തൂക്കം. 19 സ്റ്റേറ്റുകളിലാണ് കമല മുന്നിട്ടുനിൽക്കുന്നത്.

To advertise here,

വ്യോമിങ്, വെസ്റ്റ് വെര്‍ജീനിയ, ഉറ്റാഹ്, ടെക്‌സാസ്, ടെന്നസീ, സൗത്ത് ഡക്കോട്ട, സൗത്ത് കരോലിന, ഒക്‌ലാഹോമ, ഓഹിയോ, നബ്രാസ്‌ക, നോര്‍ത്ത് ഡക്കോട്ട, നോര്‍ത്ത് കരോലിന, മൊണ്ടാന, മിസിസിപ്പി, മിസൗറി, ലൂസിയാന, കെന്റകി, കന്‍സാസ്, ഇന്ത്യാന, ഇദാഹോ, ലോവ, ഫ്‌ളോറിഡ, അര്‍കന്‍സാസ്, അലബാമ സ്‌റ്റേറ്റുകളാണ് ട്രംപിനൊപ്പം നില്‍ക്കുന്നത്.

വാഷിങ്ടണ്‍, വെര്‍മൗണ്ട്, വെര്‍ജീനിയ, റോഡ് ഐലന്‍ഡ്, ഒറിഗോണ്‍, ന്യൂയോര്‍ക്ക്, ന്യൂമെക്‌സിക്കോ, ന്യൂജേഴ്‌സി, നെബ്രാസ്‌ക, മെയ്‌നെ, മെറിലാന്‍ഡ്, മസാച്യുസെറ്റ്‌സ്, ഇല്ലിനോയിസ്, ഹവായ്, ഡെലാവെയര്‍, ഡി.സി, കണക്ടികട്, കൊളറാഡോ, കാലിഫോര്‍ണിയ എന്നീ സ്‌റ്റേറ്റുകളാണ് കമലയ്‌ക്കൊപ്പം നില്‍ക്കുന്നത്.

placeholder
കടപ്പാട് | എ.പി.

അലാസ്‌കയിലും നവേഡയിലും ചിത്രം വ്യക്തമായിട്ടില്ല. ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നീ സ്വിങ് സ്‌റ്റേറ്റുകളില്‍ ട്രംപ് ആധിപത്യമെന്നാണ് റിപ്പോര്‍ട്ട്. അരിസോണ, പെന്‍സില്‍വേനിയ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍, നവേഡ എന്നിവിടങ്ങളില്‍ ട്രംപ് മുന്നിലാണെങ്കിലും നേരിയ മുന്നേറ്റം മാത്രമാണുള്ളത്. അലാസ്‌കയില്‍ ഇനിയും ചിത്രം വ്യക്തമായിട്ടില്ല.