പുതുപ്പള്ളി: പുതുപ്പള്ളിയിലെ ജനങ്ങൾക്ക് ഉമ്മൻ ചാണ്ടി കൈയെത്തും ദൂരത്തുണ്ടായിരുന്നതു പോലെ താനും ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ. മതമോ പാർട്ടിയോ ഒന്നും ഇതിന് പ്രശ്നമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുപ്പള്ളിയിലെ വിജയത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.

To advertise here,

'ഏതൊരു വ്യക്തിക്കും തങ്ങളുടെ പ്രശ്നങ്ങൾ പറയാൻ അപ്പ കൈയെത്തുന്നദൂരത്തുണ്ടായിരുന്നു. അതുപോലെത്തന്നെ ഞാനും പതുപ്പള്ളിക്ക് കൈയെത്തുന്ന ദൂരത്ത് കാണും. അതിന് പാർട്ടിയോ മതമോ ഒന്നും പ്രശ്നമാകില്ല. ഒന്നിച്ച് ഈ നാടിന് വേണ്ടി മുന്നോട്ട് പോകാം' -  ചാണ്ടി ഉമ്മൻ പറഞ്ഞു. 

പിന്തുണച്ച കോൺഗ്രസ് നേതാക്കൾക്കും പ്രചാരണത്തിന് മുന്നിട്ടിറങ്ങിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.