
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പ്രചാരണയുധമായിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ പഴയ പ്രസ്താവനകള്‍. മുസ്‌ലിംലീഗിനെതിരെയും പണാക്കാട് കുടുംബാംഗങ്ങള്‍ക്കുമെതിരെ ആര്യാടന്‍ മുഹമ്മദും മകന്‍ ഷൗക്കത്തും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ചില വിവാദ പ്രസ്താവനകള്‍ ഇടതുപ്രചാരണങ്ങളില്‍ നിറഞ്ഞതിന് പിന്നില്‍ മണ്ഡലത്തില്‍ മുസ്ലിംലീഗിനുള്ള സ്വാധീനംതന്നെയായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പാണക്കാട് കുടുംബാംഗങ്ങളുടെ സാന്നിധ്യമില്ലാതിരുന്നതും ഇടത് പ്രചാരണങ്ങള്‍ക്ക് ആക്കംകൂട്ടി. എന്നാല്‍ ഇടതുപക്ഷത്തിന്റെ ഈ നീക്കങ്ങളൊന്നും ഒരുതരത്തിലും വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇടത് വിരുദ്ധ വോട്ടുകള്‍ സമാഹരിക്കുന്നതില്‍ പി.വി.അന്‍വര്‍ വെല്ലുവിളി ആയിട്ടും മിന്നുന്ന ഭൂരിപക്ഷത്തില്‍ ഷൗക്കത്തിന് വിജയിക്കാനായതില്‍ ലീഗിന്റെ ഉറച്ച പിന്തുണയാണ്.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ പോരാട്ടത്തിന് ലഭിച്ച ഏറ്റവും വലിയ അവസരം എന്ന നിലയിലായിരുന്നു പ്രചാരണങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനവും സാന്നിധ്യവും. അതുകൊണ്ട് തന്നെ പൂര്‍വ്വകാല പ്രസ്താവനകളും വൈര്യങ്ങളും എല്ലാംമറന്ന് അരയും തലയുംമുറുക്കിയാണ് ലീഗ് പ്രചാരണത്തിനിറങ്ങിയത്. പി.വി.അന്‍വറുമായി ബന്ധപ്പെട്ട വിഷയത്തില്‍ വി.ഡി.സതീശനുമായി വിയോജിപ്പുകള്‍ ഉണ്ടായെങ്കിലും ആത്യന്തികമായ ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയമായതിനാല്‍ തര്‍ക്കങ്ങള്‍ക്ക് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. എല്‍ഡിഎഫിലായിരുന്നപ്പോള്‍ പി.വി.അന്‍വറിന്റെ ഏറ്റവും വലിയ ശത്രുക്കളായിരുന്നു ലീഗ് നേതാക്കള്‍. അന്‍വറിനെ യുഡിഎഫിലേക്കെത്തിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ശ്രമങ്ങള്‍ നടത്തിയതും അവരായിരുന്നു എന്നതാണ് ശ്രദ്ധേയം. അതുപക്ഷേ അന്‍വറിനോടുള്ള താത്പര്യത്തിനപ്പുറം യുഡിഎഫിന്റെ വിജയം ഉറപ്പാക്കുന്നതിനുള്ള നീക്കമായിരുന്നുവെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. അന്‍വറിനുള്ള നിലമ്പൂരിലുള്ള സ്വാധീനംസംബന്ധിച്ച് മുസ്ലിം ലീഗിന്റെ ഉള്‍ക്കാഴ്ച ശരിവെക്കുന്ന തരത്തിലായിരുന്നു തിരഞ്ഞെടുപ്പ് ഫലവും.
യുഡിഎഫിന്റെ കണ്‍വെന്‍ഷനുകളും പ്രചാരണറാലികളും കളറാക്കുന്നതില്‍ ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം എടുത്ത് പറയേണ്ടതാണ്. കണ്‍വെന്‍ഷനില്‍
സാന്നിധ്യമുണ്ടായില്ലെന്ന പ്രചാരണത്തിന് പിന്നാലെ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളടക്കമുള്ളവരും പ്രചാരണത്തിനിറങ്ങി പരിഭവംതീര്‍ക്കുകയും ചെയ്തു. പി.കെ.കുഞ്ഞാലിക്കുട്ടിയടക്കുള്ളവരും പി.കെ.ഫിറോസടങ്ങുന്ന യുവ നേതൃത്വവും മണ്ഡലത്തില്‍ തമ്പടിച്ച് പ്രവര്‍ത്തിച്ചു.
'ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്. ആര്യാടന്‍ ഷൗക്കത്തുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ബാധിക്കില്ല. അതിനെക്കാള്‍ വലിയ അഭിപ്രായ വ്യത്യാസം ആര്യാടന്‍ മുഹമ്മദുമായി ഉണ്ടായിരുന്നു. എന്നിട്ടും ലീഗും ആര്യാടന്‍ മുഹമ്മദും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ലീഗ് നേതൃത്വം ഒരു തീരുമാനമെടുത്താല്‍ അന്തിമമാണ്. ലീഗിന്റെ ഒരു വോട്ടെങ്കിലും ചോര്‍ന്നോ എന്നത് പരിശോധിക്കും' ഫലംവരുന്ന തലേദിവസം പി.കെ.കുഞ്ഞാലിക്കുട്ടി ആത്മവിശ്വാസത്തോടെ ഇങ്ങനെ പറഞ്ഞതും എല്ലാവോട്ടുകളും യുഡിഎഫിന് ഉറപ്പാക്കിയിട്ടുണ്ടെന്ന ബോധ്യത്തിലാണ്.
മലപ്പുറത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്നു മുസ്ലിം ലീഗ്. സഖ്യകക്ഷിയാണെങ്കിലും മുസ്ലിം ലീഗിന്റെ വളര്‍ച്ച കോണ്‍ഗ്രസിന് രാഷ്ട്രീയമായ തിരിച്ചടിയായണെന്ന ബോധ്യമുണ്ടായിരുന്നു ആര്യാടന്‍ മുഹമ്മദിന്. അതുകൊണ്ടുതന്നെ ലീഗിനെ വിമര്‍ശിക്കാന്‍ ആര്യാടന്‍ മടിച്ചിരുന്നില്ല. പാണക്കാട് തങ്ങള്‍ മുതല്‍ അഞ്ചാം മന്ത്രി വിഷയത്തില്‍ വരെ ലീഗും ആര്യാടനും ഏറ്റുമുട്ടി. എന്നാല്‍, തെരഞ്ഞെടുപ്പുകളില്‍ ആര്യാടനെ ലീഗ് കൈവിട്ടില്ല. എന്നാല്‍ അത്തരമൊരു രാഷ്ട്രീയ സാഹചര്യമല്ല നിലമ്പൂരിലും സംസ്ഥാനത്തും നിലവിലുള്ളത്. ആര്യാടന്‍ ഷൗക്കത്തിനിന്റെ ഭാഗത്ത് നിന്നും പഴയ ലീഗ് വിമര്‍ശനമില്ല. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച തൊട്ടടുത്ത ദിവസം തന്നെ ഷൗക്കത്ത് പാണക്കാട് എത്തുകയും ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Content Highlights: Nilambur By-election: Muslim League's Strategic Role in UDF Victory
Published: 23 Jun 2025, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented