മുംബൈ: ബാൽ താക്കറെയുടെ പിൻതുടർച്ചക്കാർ അദ്ദേഹത്തിന്റെ ആശയങ്ങൾ ബലികഴിച്ചെന്നും ബാൽ താക്കറെ നിലകൊണ്ടതിന് വിരുദ്ധമായാണ് അവർ പ്രവർത്തിക്കുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. മഹായുതി സ്ഥാനാർഥികളുടെ പ്രചാരണാർഥം സംഘടിപ്പിച്ച പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂരിൽ കോൺഗ്രസുകാരും മാർക്സിസ്റ്റുകാരും വോട്ടുചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

To advertise here,

മുംബൈയിലും പരിസരപ്രദേശങ്ങളിലുമായി എട്ടുയോഗങ്ങളിലാണ് സുരേഷ് ഗോപി പങ്കെടുത്തത്. ഞായറാഴ്ച മീരാ ഭയിന്തർ സ്ഥാനാർഥി നരേന്ദ്രമേത്തയുടെ പ്രചാരണപരിപാടിയോടെയായിരുന്നു തുടക്കം.

നരേന്ദ്രമേത്ത, ഉത്തംകുമാർ, സന്തോഷ് നടരാജൻ, ശ്രീരാജ് നായർ, മധു നായർ, സിദ്ധിഖ് എന്നിവർ പങ്കെടുത്തു. തുടർന്ന് വസായ് അമ്പാടി റോഡിലുള്ള ബി.ജെ.പി. കാര്യാലയത്തിൽ ബി.ജെ.പി. സ്ഥാനാർഥി സ്നേഹ ദുബെയുടെ പ്രചാരണപരിപാടിയിലും പങ്കെടുത്തു. താന വർത്തക് നഗറിലുള്ള ബി.ജെ.പി. മുഖ്യകാര്യാലയത്തിൽ സ്ഥാനാർഥി സഞ്ജയ് കേൽക്കറുടെ പ്രചാരണയോഗത്തിൽ പങ്കെടുത്ത സുരേഷ് ഗോപിയെ വിവിധ മലയാളിസംഘടനാ പ്രതിനിധികൾ ആദരിച്ചു. തുടർന്ന്, ഡോംബിവിലിയിലെ സ്ഥാനാർഥി രവീന്ദ്ര ചവാന്റെ പ്രചാരണപരിപാടിയിൽ വൻ മലയാളിസമൂഹത്തെ അദ്ദേഹം അഭിസംബോധനചെയ്തു. മോഹൻ നായരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കല്യാണിലെ പ്രചാരണപരിപാടിക്കുശേഷം ഏഴുമണിയോടെ നെരൂളിൽ ബി.ജെ.പി. സ്ഥാനാർഥി മന്ദാമാത്രെയുടെ പരിപാടിയിൽ സുരേഷ് ഗോപി പങ്കെടുത്തു. ദാമോദരൻപിള്ളയുടെ നേതൃത്വത്തിലായിരുന്നു ഇവിടുത്തെ പരിപാടി. രാത്രി എട്ടിന്‌ പൻവേൽ സ്ഥാനാർഥി പ്രശാന്ത് താക്കൂറിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച മലയാളികളുടെ വൻ പൊതുയോഗത്തിൽ സുരേഷ് ഗോപി സംസാരിച്ചു.

രമേശ് കലംബൊലിയായിരുന്നു കോഡിനേറ്റർ. തിങ്കളാഴ്ച രാവിലെ മലാഡ് സ്ഥാനാർഥി വിനോദ് ഷേലാറുടെ പ്രചാരണപരിപാടിയിൽ സുരേഷ് ഗോപി പങ്കെടുത്തു. അഭിജിത് റാണെ, മുരളി പണിക്കർ എന്നിവർ നേതൃത്വംനൽകി.