മുംബൈ : തിരഞ്ഞെടുപ്പ് ഫലം വന്ന് 19 ദിവസം കഴിഞ്ഞിട്ടും നീണ്ട അനശ്ചിതത്വത്തിനൊടുവില്‍ രാഷ്ട്രപതി ഭരണം വരെ വന്നതിന് ശേഷമായിരുന്നു 2019 നവംബര്‍ 23 ാം തീയതി ദേവേന്ദ്ര ഫഡ്‌നവിസ് രണ്ടാം തവണയും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. കൈകൊടുക്കാന്‍ എന്‍.സി.പിയുടെ അജിത് പവാറുണ്ടായിരുന്നു. അത്യന്തം നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു 35 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് മറുകണ്ടം ചാടി വന്ന അജിത് പവാറിനെ കൂട്ടുപിടിച്ച് മന്ത്രിസഭ രൂപവത്കരിച്ചത്. മുഖ്യമന്ത്രിയായി ഫഡ്‌നാവിസും, ഉപമുഖ്യമന്ത്രിയായി അജിത് പവാറും അധികാരമേല്‍ക്കുകുയും ചെയ്തു. പക്ഷെ അന്ന് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഒരാഴ്ചത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിച്ചത്. പക്ഷെ ശരദ് പവാറെന്ന രാഷ്ട്രീയ അതികായന്റെ പവറില്‍ നാല് ദിവസത്തിനകം ഫഡ്‌നാവിസ് സര്‍ക്കാരിന് രാജിവെക്കേണ്ടി വന്നു.
ഫഡ്‌നാവിസന്റെ ആ രാജി വലിയ നാണക്കേടിലേക്ക് കൂടിയാണ് അദ്ദേഹത്തെ തള്ളിവിട്ടത്. ചുരുങ്ങിയ കാലം മുഖ്യമന്ത്രിയായവരുടെ പട്ടകിയില്‍ ദേവേന്ദ്ര ഫഡ്‌നാവിസും ഉള്‍പ്പെട്ടു. 170 എം.എല്‍.എ.മാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു രാജ്ഭവനില്‍ ഫഡ്‌നാവിസ് അന്ന് സത്യ പ്രതിജ്ഞ ചെയ്തത്. അജിത് പവാറിന്റെ ഉറപ്പില്‍ അദ്ദേഹം അവകാശപ്പെട്ട എല്ലാ എം.എല്‍.എ.മാരുടേയും പിന്തുണ ഉണ്ടാകില്ലെന്ന് അറിയാമായിരുന്നുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ നല്‍കിയ ഒരാഴ്ച സമയത്തിനുള്ളില്‍ എല്ലാം തന്റെ വഴിക്ക് വന്നോളുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ആ സത്യപ്രതിജ്ഞ. പക്ഷെ അവിടെ പവാര്‍ തന്റെ യഥാര്‍ഥ ഗെയിം കളിക്കുകയായിരുന്നു. തങ്ങളുടെ ഭാഗത്തു നിന്നുള്ള എം.എല്‍.എ.മാരുടെ കൊഴിഞ്ഞുപോക്ക് സാധ്യതയെ പാവാറിന് തടഞ്ഞു നിര്‍ത്താനായി. അജിത്തിനൊപ്പം പോയ കുറെപ്പേരെയും തിരിച്ചെത്തിച്ചു. ഇത് യാഥാര്‍ഥ്യമായതോടെ രാജിയെന്ന അവസാന വഴിയിലേക്ക് ഫഡ്‌നാവിസ് എത്തുകയായിരുന്നു. പക്ഷെ താന്‍ തിരിച്ചുവരുമെന്ന് പറഞ്ഞ് പടിയിറങ്ങിയ ഫഡ്‌നവിസ് ഇത്തവണ മൂന്നാമൂഴത്തില്‍ കൂടുതല്‍ ശക്തിയോടെ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തിരിക്കുകയാണ്.

2019-ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പിയെ ജനങ്ങള്‍ തിരഞ്ഞെടുത്തിരുന്നുവെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷമില്ലായിരുന്നു. ഇതായിരുന്നു വലിയ നാടകങ്ങള്‍ക്ക് അന്ന് മഹാരാഷ്ട്ര സാക്ഷിയാകേണ്ടി വന്നത്. തന്നെ അധികാരത്തില്‍ നിന്നിറക്കിയ ശരദ് പവാറിന്റെ പാര്‍ട്ടിയേയും ഒപ്പം അവരെ പിന്തുണച്ചിരുന്ന ശിവസേനയേയും പിളര്‍ത്തി മഹാരാഷ്ട്രയില്‍ ബി.ജെ.പി പിന്നീട് രാഷ്ട്രീയ അട്ടിമറി നടത്തിയപ്പോള്‍ അന്ന് കൂടെപ്പോന്ന ഏക്‌നാഥ് ഷിന്ദേയെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തി ഉപമുഖ്യമന്ത്രി പദം മനസ്സില്ലാ മനസ്സോടെ ഏറ്റെടുക്കുകയായിരുന്നു. അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കളമൊരുക്കുകയായിരുന്നു ഫഡ്‌നാവിസ്. അതിന്ന് യാഥാര്‍ഥ്യമാവുമ്പോള്‍ തന്നെ നാല് ദിവസത്തിനകം അധികാര ഭ്രഷ്ടനാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ശരദ്
പവാറിന്റെ എന്‍.സി.പി ചിത്രത്തിലേ ഇല്ല. പവാറിനൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ച ശിവസേനയുടെ ഉദ്ദവ് താക്കറെയും ചിത്രത്തിലില്ല. പകരം ഒറ്റരാത്രിയില്‍ കളം മാറി അന്ന് ഫഡ്‌നാവിസനൊപ്പം ചേര്‍ന്ന് ഉപമുഖ്യന്ത്രിയായ അജിത് പവാറും നിര്‍ണായക ഘട്ടത്തില്‍ സ്വന്തം പാര്‍ട്ടിയെ പിളര്‍ത്തി തങ്ങള്‍ക്കൊപ്പം ചേര്‍ന്ന ഷിന്ദേയും കൂടെയുണ്ട്താനും.
അതിശയന്‍ ഫഡ്‌നവിസ്
പത്ത് വര്‍ഷംമുമ്പ് 44-ാം വയസ്സില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ ഹര്‍ഷാരവം മുഴക്കുന്ന ആയിരങ്ങളെ സാക്ഷിയാക്കിയാണ് മഹാരാഷ്ട്രയുടെ 19-ാമത് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നവിസ് ആദ്യം അധികാരമേറ്റത്. ഒന്നാമൂഴത്തില്‍ മുതിര്‍ന്ന നേതാക്കളെയെല്ലാം പിന്തള്ളി, അപ്രതീക്ഷിതമായി മുഖ്യമന്ത്രി പദവിയിലെത്തിയ ഫഡ്‌നവിസിന്റെ രണ്ടാമൂഴം അതിലേറെ അതിശയിപ്പിക്കുന്നതായിരുന്നുവെങ്കിലും മൂന്നാമൂഴം കുറെക്കൂടി എളുപ്പമായി.
ഏറെക്കാലത്തെ ഭരണപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെയാണ് ഫഡ്നവിസ് ആദ്യം അധികാരത്തിലേറിയത്. അങ്ങനെ സംസ്ഥാനത്ത് അഞ്ചുവര്‍ഷം കാലാവധി തികച്ച ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയായി അദ്ദേഹം ചരിത്രം കുറിച്ചു. ആര്‍.എസ്.എസുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഫഡ്നവിസിന് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നീര്‍ച്ചുഴികളെ അതിജീവിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി. അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ യുടെയും അകമഴിഞ്ഞ പിന്തുണയും കൂടി ആയപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ എതിരാളിയില്ലാത്ത നേതാവായി മാറി. കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ബി.ജെ.പി.യെ വീണ്ടും ഒന്നാംസ്ഥാനത്തെത്തിച്ച് നേതൃപാടവം തെളിയിച്ചു.
1970-ല്‍ നാഗ്പുരിലെ ആര്‍.എസ്.എസ്. കുടുംബത്തില്‍ ജനിച്ച ഫഡ്നവിസ് ചെറുപ്രായത്തില്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായി.
1992-ല്‍ നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗവും 1997-ല്‍ 27-ാം വയസ്സില്‍ മേയറുമായി. രാജ്യത്തെതന്നെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മേയര്‍ എന്ന റെക്കോഡിട്ട അദ്ദേഹം 1999-ലാണ് നിയമസഭയിലേക്ക് ആദ്യം മത്സരിക്കുന്നത്. നാഗ്പൂര്‍ സൗത്ത് വെസ്റ്റ് നിയമസഭാമണ്ഡലം തുടര്‍ച്ചയായ ആറാം വിജയമാണ് ഇത്തവണ ഫഡ്നവിസിന് സമ്മാനിച്ചത്. അഴിമതിയില്‍ നിന്ന് അകന്നുനില്‍ക്കുന്ന, ജനകീയപ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടുന്ന നേതാവ് എന്ന പ്രതിച്ഛായയുമായി വീണ്ടും അധികാരത്തിലേറിയ അദ്ദേഹത്തിന് മൂന്നാമൂഴം എളുപ്പമാവുമോയെന്ന ചോദ്യമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.
മഹാവികാസ് അഘാഡി സഖ്യം പൊളിച്ച് സര്‍ക്കാരിനെ വീഴ്ത്താന്‍ ഫഡ്‌നാവിസിന് മുഖ്യമന്ത്രി പദം ത്യജിക്കേണ്ടി വന്നു. ഏകനാഥ് ഷിന്‍ഡേയ്ക്ക് കീഴില്‍ ഉപമുഖ്യമന്ത്രിയായി ഒതുങ്ങേണ്ടി വന്നത് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശത്തിലാണ്. ഇപ്പോള്‍ വീണ്ടും ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് ഫഡ്‌നാവിസ് തിരിച്ചെത്തുമ്പോള്‍ അതേ ഷിന്‍ഡേ ഉപമുഖ്യമന്ത്രിയാകുമോ എന്ന് മാത്രമാണ് അറിയാന്‍ ബാക്കിയുള്ളത്
Content Highlights: I wil bee back as maharashtra CM splits to Sacrifice devendra fadnavis keeps his 2019 promise
Published: 04 Dec 2024, 03:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented