മും​ബൈ: നിയമസഭ തിരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മഹാരാഷ്ട്രയിൽ കൊടുങ്കാറ്റായി  ബിജെപി, ശിവനേന (ഷിൻഡെ വിഭാ​ഗം), എൻ.സി.പി( അജിത് പവാർ വിഭാഗം) സഖ്യം മഹായുതി. ശിവസേന (ഉദ്ദവ് വിഭാഗം), കോൺഗ്രസ്, എൻസിപി ശരദ് പവാർ എന്നിവരുടെ മഹാവികാസ് ആഘാഡി സഖ്യം മഹായുതിയുടെ കരുത്തിന് മുന്നിൽ തകർന്നടിഞ്ഞു. 

To advertise here,

എക്സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽ പറത്തി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ഇന്ത്യമുന്നണി 
ഝാർഖണ്ഡിൽ വിജയത്തിലേക്ക്. ആദ്യഫല സൂചനകൾ വന്നപ്പോൾ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. എന്നാൽ പിന്നീട് വോട്ടെണ്ണിൽ പാതിയാകുമ്പോഴേക്കും ഇന്ത്യാ മുന്നണി വ്യക്തമായ മുൻതൂക്കം നേടി. 

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 288-ഉം ​ഝാർഖണ്ഡി​ൽ 81-ഉം ​മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്. ര​ണ്ടി​ട​ത്തും ബി​ജെ​പി സ​ഖ്യ​ത്തി​നു മു​ൻ​തൂ​ക്ക​മു​ണ്ടെ​ന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം.