മുംബൈ: നിയമസഭ തിരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മഹാരാഷ്ട്രയിൽ കൊടുങ്കാറ്റായി ബിജെപി, ശിവനേന (ഷിൻഡെ വിഭാഗം), എൻ.സി.പി( അജിത് പവാർ വിഭാഗം) സഖ്യം മഹായുതി. ശിവസേന (ഉദ്ദവ് വിഭാഗം), കോൺഗ്രസ്, എൻസിപി ശരദ് പവാർ എന്നിവരുടെ മഹാവികാസ് ആഘാഡി സഖ്യം മഹായുതിയുടെ കരുത്തിന് മുന്നിൽ തകർന്നടിഞ്ഞു.
എക്സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽ പറത്തി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ഇന്ത്യമുന്നണി
ഝാർഖണ്ഡിൽ വിജയത്തിലേക്ക്. ആദ്യഫല സൂചനകൾ വന്നപ്പോൾ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. എന്നാൽ പിന്നീട് വോട്ടെണ്ണിൽ പാതിയാകുമ്പോഴേക്കും ഇന്ത്യാ മുന്നണി വ്യക്തമായ മുൻതൂക്കം നേടി.
മഹാരാഷ്ട്രയിൽ 288-ഉം ഝാർഖണ്ഡിൽ 81-ഉം മണ്ഡലങ്ങളാണുള്ളത്. രണ്ടിടത്തും ബിജെപി സഖ്യത്തിനു മുൻതൂക്കമുണ്ടെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം.
Content Highlights: maharashtra jharkhand election result 2024 live, Update, Vlog, India News
Published: 23 Nov 2024, 07:08 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented